നഗരസഭയില്‍ വനിത വാര്‍ഡുകളില്‍ മത്സരം കടുക്കും

corrected file ചങ്ങനാശ്ശേരി: നഗരസഭയില്‍ വനിതാ വാര്‍ഡുകളില്‍ മത്സരം കടുക്കും. ഇത്തവണ ചെയര്‍മാന്‍ സ്ഥാനം വനിതക്കാണ്. യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ ശക്തരായ വനിതകളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നഗരസഭയുടെ ആദ്യത്തെ വനിത ചെയര്‍പേഴ്‌സനായ കൃഷ്​ണകുമാരി രാജശേഖരന്‍ നഗരസഭ 20ാം വാര്‍ഡില്‍നിന്ന്​ മത്സരിക്കുമ്പോള്‍, വാര്‍ഡിന്​ പരിചയസമ്പന്നയായ ആശ സി.നായരാണ് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. യു.ഡിഎഫില്‍നിന്ന്​ മുൻ വൈസ്‌ ചെയര്‍പേഴ്‌സൻമാരായ എല്‍സമ്മ ജോബ് അഞ്ചാം വാര്‍ഡില്‍നിന്ന്​ മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ സുബി ഫിലിപ്പാണ് എതിര്‍ സ്ഥാനാർഥി. ഷൈനി വര്‍ഗീസ് വാര്‍ഡ് ഒമ്പതില്‍നിന്ന്​ മത്സരിക്കുമ്പോള്‍ എല്‍.ഡി.എഫിലെ മിനി ജോണാണ് എതിർസ്ഥാനാർഥി. നഗരസഭ 13ാം വാര്‍ഡില്‍നിന്ന്​ യുവത്വത്തി​ൻെറ പ്രതിനിധിയായി ഐഷ ഹുസൈനെയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തിറക്കിയിരിക്കുന്നത്. എല്‍.ഡി.എഫ് സ്വതന്ത്രയായി ഉഷ മുഹമ്മദ് ഷാജിയും എസ്.ഡി.പി.ഐ സ്​ഥാനാർഥിയായി സുമയ്യയും ഈ വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. വാര്‍ഡ് 27ല്‍ സുമ ഷൈന്‍ മത്സരിക്കുമ്പോള്‍ എല്‍.ഡി.എഫിലെ അനിത ജോണും എന്‍.ഡി.എയിലെ സാവിത്രി ലക്ഷ്​മണനും മത്സരരംഗത്തുണ്ട്. എല്‍.ഡി.എഫില്‍നിന്ന്​ 35ാം വാര്‍ഡിലെ ഗീത അജിക്ക്​ എതിര്‍ സ്ഥാനാർഥിയായി എന്‍.ഡി.എയിലെ ഗിരിജ ബാലകൃഷ്​ണനും 25ാം വാര്‍ഡില്‍ കുഞ്ഞുമോള്‍ സാബുവിന് എതിരായി യു.ഡി.എഫിലെ സിന്ധു സതീഷുമാണ് മത്സരിക്കുന്നത്. മുന്‍ കൗണ്‍സിലര്‍മായ യു.ഡി.എഫിലെ കെ.എം. നെജിയ 14ാം വാര്‍ഡില്‍നിന്ന്​ മത്സരരംഗത്തുണ്ട്. മഞ്ജു രതിയാണ് ഇവിടുത്തെ എല്‍.ഡിഎഫ് സ്ഥാനാർഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.