ഏറ്റുമാനൂരിലെ 'അഡ്​ജസ്​റ്റ്​മെൻറ്​' ഇക്കുറിയും പൂവണിയുമോ

ഏറ്റുമാനൂരിലെ 'അഡ്​ജസ്​റ്റ്​മൻെറ്​' ഇക്കുറിയും പൂവണിയുമോ --നഗരസഭ റൗണ്ട്​ അപ്പ്​-- ഏറ്റുമാനൂര്‍: കോൺഗ്രസിനുള്ളിലെ പോരും വിമതരും തീർക്കുന്ന 'പ്രശ്​നങ്ങളിലാണ്​' അവസാനഘട്ടത്തിൽ എൽ.ഡി.എഫി​ൻെറ കണ്ണ്​. യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങള്‍ വോട്ടാക്കി മാറ്റാനുള്ള തീവ്രയത്നത്തിലാണ് ഏറ്റുമാനൂരിലെ എൽ.ഡി.എഫ്​ നേതൃത്വം. ഔദ്യോഗികസ്ഥാനാര്‍ഥിയെ തഴഞ്ഞ് ​െറബല്‍ സ്ഥാനാര്‍ഥിക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് പിടിക്കുന്നതും മുന്നണിയിലെ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരേ വാര്‍ഡില്‍ ഏറ്റുമുട്ടുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് ഏറ്റുമാനൂരില്‍ യു.ഡി.എഫിലുള്ളത്. ഇതിനിടെ, പല വാര്‍ഡിലും ജയസാധ്യത ഒട്ടുമില്ലാത്തവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയത് അണികള്‍ക്കിടയിലും വന്‍ അമര്‍ഷം ഉണ്ടാക്കി. നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ ​െയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ ജയിച്ച ടൗണ്‍ വാര്‍ഡ് ഇക്കുറി വനിത സംവരണമാണ്. ഇവിടെ മഹിള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയും ജനശക്തിയുടെ ജില്ല കോഓഡിനേറ്ററുമായ ഡോ. ജെസിമോള്‍ ബെന്നിയാണ് യു.ഡി.എഫി​ൻെറ ഔദ്യോഗിക സ്ഥാനാര്‍ഥി. എന്നാല്‍, നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയും പാര്‍ട്ടിയുടെ വാര്‍ഡ് വൈസ് പ്രസിഡൻറുമായ ബിജി ചാവറ റെബല്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തി. എന്നാല്‍, താന്‍ 15 വര്‍ഷം ജയിച്ച വാര്‍ഡില്‍ ത​ൻെറ അഭിപ്രായം മാനിക്കാതെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ ആര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കേണ്ട എന്ന തീരുമാനത്തിലാണ് ​െയിംസ്. ഇക്കാര്യം ജില്ല നേതൃത്വത്തെയും മറ്റും അറിയിച്ചിട്ടുള്ളതായി ​െയിംസ് പറയുന്നു. അഴിമതിക്ക്​ കൂട്ടുനില്‍ക്കാനാവി​െല്ലന്ന്​ പറയുന്ന ജയിംസ് ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്. യു.ഡി.എഫ്​ പ്രതിനിധികളും സി.പി.എം അംഗങ്ങളും തമ്മി​െല അവിശുദ്ധകൂട്ടുകെട്ട് കഴിഞ്ഞ ഭരണസമിതിയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇക്കുറി മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുക എന്ന ലക്ഷ്യത്തോടെ മുതിര്‍ന്ന നേതാക്കളെതന്നെയാണ് എൽ.ഡി.എഫ്​ രംഗത്തിറക്കിയിരിക്കുന്നത്. പഞ്ചായത്ത് മുന്‍ പ്രസിഡൻറും സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജോണി വര്‍ഗീസ്, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ്. ബിജു, സി.പി.ഐ നേതാവും ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഇ.ജി. സദാനന്ദന്‍, ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും അഭിഭാഷകനുമായ സിബി വെട്ടൂര്‍ എന്നിവരെ കൂടാതെ ചെയര്‍പേഴ്സൻ സ്ഥാനാര്‍ഥിയായി തലയോലപ്പറമ്പ് ഡി.ബി കോളജിലെ മുന്‍ അധ്യാപിക ഡോ. എസ്. ബീനയും രംഗത്തുണ്ട്. ഡോ. ജസിമോള്‍ ബെന്നി, മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, എട്ടാം വാര്‍ഡില്‍നിന്ന്​ മത്സരിക്കുന്ന ത്രേസ്യാമ്മ മാത്യു, കാരിത്താസ് വാര്‍ഡില്‍നിന്ന്​ മത്സരിക്കുന്ന അന്‍സു ​േജാസഫ് എന്നിവരെയാണ് ചെയര്‍പേഴ്സൻ സ്ഥാനാര്‍ഥികളായി യു.ഡി.എഫ്​ അവതരിപ്പിക്കുന്നത്. ഒപ്പം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും മുമ്പത്തെപോലെ സ്വതന്ത്രരുടെ പിന്തുണ തേടേണ്ടിവന്നാല്‍ അവര്‍ക്കും ചെയര്‍പേഴ്സൻ സ്ഥാനം നല്‍കേണ്ടിവരും. ബി.ജെ.പിക്ക്​ കഴിഞ്ഞ തവണ അഞ്ച്​ പ്രതിനിധികളാണ് ഉണ്ടായിരുന്നത്. ഇക്കുറി 23 വാര്‍ഡുകളില്‍ എൻ.ഡി.എ മത്സരിക്കുന്നുണ്ട്. എങ്കിലും പഴയ അത്രയും സീറ്റുകള്‍ ലഭിക്കുമോ എന്ന സംശയം അണികള്‍ക്കിടയില്‍തന്നെയുണ്ട്. എങ്കിലും പ്രചാരണത്തില്‍ ഇരുമുന്നണികളോടുമൊപ്പംതന്നെയുണ്ട് അവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.