മാലിന്യം ഒഴിവാക്കാൻ പ്രകൃതിസൗഹൃദ ബൂത്തുകൾ

കോട്ടയം: തെരഞ്ഞെടുപ്പിൽ താൽ​ക്കാലിക തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസിനും പുതുമ. പ്ലാസ്​റ്റിക്​ പൂർണമായും ഉപേക്ഷിച്ച്​ ഓല, മുള എന്നിവ ഉപയോഗിച്ചാണ്​ തെരഞ്ഞെടുപ്പ്​ ബൂത്ത്​ ഒരുക്കിയത്​. കോട്ടയം പനച്ചിക്കാട്​ പഞ്ചായത്തിലാണ്​ പ്രകൃതി സൗഹൃദവസ്​തുക്കൾ മാത്രം ഉപയോഗിച്ച്​ ബൂത്ത്​ സജ്ജീകരിച്ചത്​. ഹരിത കേരള മിഷനാണ്​ ഇത്തരം ആശയവുമായി രംഗത്ത്​ എത്തിയത്​. 6000 ടൺ മാലിന്യമാണ്​ കേരളത്തിൽ തെര​െഞ്ഞടുപ്പ്​ ​സാമഗ്രികൾ മൂലം ഉണ്ടാകുന്നതെന്നും ഇത്​ ഒഴിവാക്കാനാണ്​ പ്രകൃതിയോടിണങ്ങിയുള്ള തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസുകളെന്ന ആശയം മുന്നോട്ടുവെച്ചതെന്ന്​ ​ഹരിത കേരളം മിഷൻ കോട്ടയം ജില്ല കോഓഡിനേറ്റർ പി. രമേശ്​ പറഞ്ഞു. വോ​ട്ടെടുപ്പ്​ ദിനം ബൂത്തുകളുടെ സമീപം മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരുമെല്ലാം താൽക്കാലികമായി ഓഫിസുകൾ സ്ഥാപിക്കുന്നത്​ പതിവാണ്​. ഇത്​ പൊളിക്കുേമ്പാഴും വലിയതോതിൽ പ്ലാസ്​റ്റിക്​ മാലിന്യമുണ്ടാകും. ഇത്​ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ പ്രകൃതി സൗഹൃദമെന്ന ആശയം മുന്നോട്ടുവെച്ചത്​. ജില്ല ശ​ുചിത്വമിഷനും ഹരിത കേരള മിഷനും ഇവർക്ക്​ നിർദേശങ്ങൾ നൽകുകയാണ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്​ 16ാം വാർഡിലാണ്​ ഓല, മുള എന്നിവ ഉപയോഗിച്ച്​ നിർമിച്ചത്​. മുളകൊണ്ടുള്ള ഇരിപ്പിടങ്ങൾ, പനയോലകൊണ്ടുള്ള ആർച്​ എന്നിവയും ഒരുക്കിയിട്ടുണ്ട്​. തോരണങ്ങൾക്ക്​ തുണിയാകും ഉപയോഗിക്കുക. മൺകലത്തിലാകും കുടിവെള്ളം ഒരുക്കുക. --പടം--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.