വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന

ശബരിമല: ശബരിമലയിലെയും പമ്പയിലെയും വിവിധ ഉറപ്പാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗം തീരുമാനിച്ചു. 14 ദിവസത്തില്‍ അധികം ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും കോവിഡ് ആൻറിജന്‍ പരിശോധന ഉറപ്പാക്കും. സന്നിധാനത്തെ അടക്കം അപകടഭീഷണി ഉയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ച് നീക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും തെര്‍മല്‍ സ്‌കാനര്‍ നല്‍കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശരീര താപനില ദിവസവും പരിശോധിക്കും. യോഗത്തില്‍ സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ബി.കെ. പ്രശാന്തന്‍ കാണി, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.