പഞ്ചായത്ത് റൗണ്ട് അപ് -ചിറക്കടവ്

പൊന്‍കുന്നം: കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന ചിറക്കടവ് പഞ്ചായത്തില്‍ കനത്ത പോരാട്ടം. കോട്ടയത്തെ പതിവ്​ ചിത്രത്തിനുപകരം ഇടതു-വലത്​ മുന്നണികൾക്കൊപ്പം എൻ.ഡി.എ​യും ഭരണം പിടിക്കാൻ ഇവിടെ പോരടിക്കുന്നു. ഇതോടെ ചിത്രവും അവ്യക്തം. ശക്തമായ മത്സരമാണെങ്കിലും കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം ചേർന്നത്​ എൽ.ഡി.എഫിന്​ കരുത്തായിട്ടുണ്ട്​. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി മണ്ഡലത്തി​ൻെറ ഭാഗമാണ്​ ചിറക്കടവ്​. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ ഭരണസമിതിയില്‍ സി.പി.എം-ഏഴ്​, സി.പി.ഐ-രണ്ട്, കേരള കോണ്‍ഗ്രസ് ജോസ്-മൂന്ന്, കോണ്‍ഗ്രസ്-രണ്ട്, ബി.ജെ.പി-ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇക്കുറി എല്‍.ഡി.എഫില്‍ സി.പി.എം-13, കേരള കോണ്‍ഗ്രസ് ജോസ്-നാല്​, സി.പി.ഐ-മൂന്ന്​ എന്നിങ്ങനെ മത്സരിക്കുന്നു. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 15 സീറ്റിലും കേരള കോണ്‍ഗ്രസ്-ജോസഫ് മൂന്ന് സീറ്റിലും മുസ്​ലിംലീഗ് രണ്ട് സീറ്റിലും മത്സരിക്കുന്നു. എന്‍.ഡി.എയില്‍ ബി.ജെ.പി 19 സീറ്റിലും ബി.ഡി.ജെ.എസ് ഒരു സീറ്റിലും മത്സരിക്കുന്നു. റെബല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന 11ാം വാര്‍ഡാണ് ശ്രദ്ധാകേന്ദ്രം. സി.പി.ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി അനൂപ് ഗോപിനാഥും യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറായിരുന്ന ലാജി മാടത്താനിയും സ്ഥാനങ്ങള്‍ രാജി​െവച്ച് ഇവിടെ സ്വതന്ത്രരായി മത്സരിക്കുന്നു. ഇതോടെ ഇവിടുത്തെ ഫലം പ്രവചനാതീതമായി. ഒമ്പതുപേരാണ്​ 20ാം വാര്‍ഡിൽ മത്സരിക്കുന്നത്​. സി.പി.എം നേതാവ് ഐ.എസ്. രാമചന്ദ്രന്‍ മത്സരിക്കുന്ന രണ്ടാംവാര്‍ഡും ബി.ജെ.പി നേതാവ് കെ.ജി. കണ്ണന്‍ മത്സരിക്കുന്ന ആറാംവാര്‍ഡും ഇവരുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന വാര്‍ഡുകളാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തി​ൻെറ വരവ് ഗുണകരമാകുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്. ബഹുഭൂരിപക്ഷം സീറ്റുകളും നേടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. പഞ്ചായത്ത് ഭരണമാണ് എന്‍.ഡി.എ ലക്ഷ്യംവെക്കുന്നത്. നിലവില്‍ ആറ് പഞ്ചായത്ത്​ അംഗങ്ങള്‍ ഉണ്ട്. ഇതിന്​ പുറമേ കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തെത്തിയ എട്ട്​ സീറ്റുകളിലുള്‍പ്പെടെ ഇത്തവണ വിജയിച്ച് ഭരണം നേടാനാകുമെന്നാണ് എന്‍.ഡി.എയുടെ വിലയിരുത്തല്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനുമെതിരായ വികാരം വോട്ടായി മാറി പഞ്ചായത്തില്‍ മേല്‍ക്കൈ നേടാനാകുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. ഇടത്, വലത്, എന്‍.ഡി.എ മുന്നണികള്‍ക്ക് പുറമേ കേരള കോണ്‍ഗ്രസ് (പി.സി. തോമസ്), ജനപക്ഷം, ഒ.ഐ.ഒ.പി എന്നീ കക്ഷികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്രരും മത്സരിക്കുന്നുണ്ട്​. അഡ്മിനിസ്​ട്രേറ്റ്​ ഓഫിസറോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ ഗാന്ധിനഗർ: ക്വാർട്ടേഴ്‌സിൽ പ്രേതബാധയെന്ന പരാതി പരിഗണിക്കാതിരുന്നതിന്​ അഡ്മിനിസ്​ട്രേറ്റ്​ ഓഫിസറോട് മോശമായി പെരുമാറിയ ജീവനക്കാരന് സസ്പെൻഷൻ. സസ്പെൻഷൻ ഓർഡർ കൈപ്പറ്റാതെ ജീവനക്കാരൻ. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർ താമസിക്കുന്ന മുടിയൂർക്കര ചാത്തുണ്ണിപാറ ജി ടൈപ്പ് ക്വാർട്ടേഴ്സിൽ അർധരാത്രിയിൽ പ്രേതബാധ ശല്യമുണ്ടെന്നും അതുകൊണ്ട് മറ്റൊരു ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോതമംഗലം സ്വദേശിയായ ജീവനക്കാരൻ കോളജ് അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ നൽകി. എന്നാൽ, ഇത്​ തള്ളിയ അഡ്മിനിസ്​ട്രേറ്റർ കെട്ടിടത്തിന് ചോർച്ചയോ മറ്റെന്തെങ്കിലും കാരണമോ പറഞ്ഞ് എഴുതിതന്നാൽ ക്വാർട്ടേഴ്സ് മാറ്റിത്തരാമെന്ന് പറഞ്ഞു. ക്ഷുഭിതനായ ജീവനക്കാരൻ ഓഫിസറോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ഇതേ തുടർന്ന്​ ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ട്​, ജീവനക്കാരനെ സസ്​പെൻഡ്​​ ചെയ്തു. എന്നാൽ, സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ ജീവനക്കാരൻ ഇതുവരെയും തയാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വൈദ്യുതി മുടങ്ങും തെങ്ങണ: ​കെ.എസ്​.ഇ.ബി സെക്​ഷനു കീഴിൽ വെരൂർ ഇൻസ്​ട്രിയൽ എസ്​റ്റേറ്റ്​ പ്രദേശത്ത്​ ഞായറാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.