ചെങ്ങന്നൂരിൽ രാഷ്​ട്രീയമത്സരം

4. ചെങ്ങന്നൂർ നഗരസഭ ചെങ്ങന്നൂർ: നഗരസഭ പിടിക്കാനുള്ള എൽ.ഡി.എഫ്​ സംവിധാനങ്ങൾ സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘത്തി​ൻെറ ചുമതലയിലാണ്​. സർക്കാറി​ൻെറ വികസന സ്വപ്​നങ്ങൾ സാക്ഷാത്കരിച്ചുവെന്ന വാഗ്​ദാനമാണ്​ ഇവർ മുന്നോട്ടുവെക്കുന്നത്​. സംഘടനാപരമായ പാടവത്തിനൊപ്പം പരമ്പരാഗത വോട്ട്​ ബാങ്ക്​ കൈവിടില്ലെന്ന വിശ്വാസത്തിലാണ്​ യു.ഡി.എഫ്​. എൻ.ഡി.എ 20 വാർഡുകളിൽ ഒറ്റക്കാണ്​ മത്സരിക്കുന്നത്​. 27 അംഗ കൗൺസിലേക്ക് 87പേരാണ്​ പോർക്കളത്തിൽ ഏറ്റുമുട്ടുന്നത്​. ഇടതുപക്ഷത്തിൽ സി.പി.എം-17, സി.പി.ഐ-4, കേരള കോൺ. എം-നാല്​, എൻ.സി.പി-ഒന്ന്​, കേരള കോൺ. ജനാധിപത്യം-ഒന്ന്​ വലതുപക്ഷത്തിൽ കോൺഗ്രസ്​-23, കേരള കോൺ. ജോസഫ്- 3, എൻ.ഡി.എയിൽ ബി.ജെ പി-22, പി.സി. തോമസ്-മൂന്ന്​ എന്നിങ്ങനെയാണ്​ ഇക്കുറി മത്സരിക്കുന്നത്​. നേരിട്ടുള്ള ഏറ്റുമുട്ടലുകൾ അഞ്ചിടത്താണ്​​. 16ാം വാർഡിൽ കോൺഗ്രസിലെ ആർ. ബിജുവി​ൻെറ പത്രിക തള്ളിയതോടെ യു.ഡി.എഫുകാർ ആർക്കാണ് വോട്ടുചെയ്യുകയെന്ന ചോദ്യമുയരുന്നുണ്ട്​. ഇവിടെ സി.പി.എം- ബി.ജെ.പി പോരാണ്. പുത്തൻകാവ് വെസ്​റ്റ്​ 12ൽ പുതുമുഖങ്ങളായ കോൺഗ്രസിലെ ഒാമന വർഗീസ് എൽ.ഡി.എഫ് സ്വതന്ത്രയായ ഏലിയാമ്മ ചാക്കോയും തമ്മിലാണ് മാറ്റുരക്കുന്നത്. 15 മലയിൽ വാർഡിൽ സ്ഥിരംസമിതി ചെയർപേഴ്സനായിരുന്ന കോൺഗ്രസിലെ മുൻ ചെയർമാൻ ശോഭ വർഗീസിനെ തളക്കാൻ വിദ്യാർഥിനിയായ എസ്.എഫ്.ഐയുടെ റിയ സൂസൻ വർഗീസിനെയാണ് ഇടതു സ്വതന്ത്രയായി പോർമുഖത്തുള്ളത്. 22ൽ സി.പി.എമ്മിലെ ലെവി എസ്.സവിതയും മുൻ കൗൺസിലറായ യു.ഡി.എഫ് സ്വതന്ത്ര ദീപയും തമ്മിലുള്ള പോരാട്ടവും ശ്രദ്ധേയമാണ്​. ബഥേൽ 23ൽ ചെയർമാനും സ്ഥിരംസമിതി അധ്യക്ഷനുമായിട്ടാണ് ശക്തിപരീക്ഷണം. അഞ്ചാമൂഴം മത്സരിക്കുന്ന കോൺ​ഗ്രസിലെ നഗരസഭ ചെയർമാൻ കെ. ഷിബുരാജനും സി.പി.എം നേതാവും ​െവെസ് ചെയർമാനുമായ വി.വി. അജയനുമായാണ്​ മത്സരിക്കുന്നത്​. 10 വാർഡുകളിൽ ത്രികോണ മത്സരങ്ങളും 12 മണ്ഡലങ്ങളിൽ ചതുഷ്കോണവുമാണ്. സി.പി.ഐ നാലിടത്ത് സ്വതന്ത്ര വേഷത്തിലാണ്. എന്നാൽ, സി.പി.എമ്മുമായി സീറ്റുതർക്കമുള്ള 17 കോളജ് വാർഡിൽ സൗഹൃദ മത്സരം. സുജൻ ഐക്കരയും കെ.എൻ. ഹരിദാസും പാർട്ടി ചിഹ്നങ്ങളിലും കോൺഗ്രസിലെ റിജോ ജോൺ ജോർജും ബി.ജെ.പി സ്വതന്ത്രനായി എസ്. അമ്പാടിയുമാണ​ുള്ളത്. 2015ൽ യു.ഡി.എഫിൽ കോൺഗ്രസ്​-ഒമ്പത്​, കേരള കോൺ. എം-മൂന്ന്​ എൽ.ഡി.എഫിൽ സി.പി.എം-ഏഴ്​, സി.പി.ഐ-ഒന്ന്​, സ്വതന്ത്രൻ-ഒന്ന്​, എൻ.ഡി.എയിൽ ബി.ജെപി-നാല്​, പി.സി. തോമസ്-രണ്ട്​ എന്നിങ്ങനെയാണ്​ കക്ഷിനില. AP27 chenganoor municipality ചെങ്ങന്നൂർ നഗരസഭ ചെങ്ങന്നൂർ ആകെ വോട്ടർമാർ-21661 പുരുഷന്മാർ-10039 സ്​ത്രീകൾ-11622 ട്രാൻസ്​ജെൻഡർ-0 പുതിയ വോട്ടർമാർ-452

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.