ശതോത്തര രജത ജൂബിലി നിറവിൽ മാർ ഏലിയ കത്തീഡ്രൽ

കോട്ടയം: . മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവയുടെ ഔദ്യോഗിക കത്തീഡ്രൽ എന്ന നിലയിൽ, മലങ്കര സഭയിലെ ഏറ്റവും പ്രധാന ദേവാലയമായ​ മാർ ഏലിയ കത്തീഡ്രൽ ഞായറാഴ്​ച 125ാം വർഷത്തിലേക്ക് പ്രവേശിക്കും. ഇതി​ൻെറ ഭാഗമായി അന്നേദിവസം രാവിലെ എട്ടിന്​ കത്തീഡ്രലിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കുർബാന അർപ്പിക്കും. കോവിഡ്​ നിയന്ത്രണങ്ങൾ മൂലം ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി ഇടവക വികാരി തോമസ് ജോർജ്, ട്രസ്​റ്റിമാരായ അഡ്വ. കുരുവിള ജേക്കബ്, മാത്യു സി. മേലേൽ, സെക്രട്ടറി എം. ജോസഫ് മാത്യു എന്നിവർ പറഞ്ഞു. എന്നാൽ, ഒരു വർഷം നീളുന്ന പരിപാടികൾ ഇടവക ആവിഷ്​കരിച്ചിട്ടുണ്ട്​. ഇതി​ൻെറ ഉദ്​ഘാടനം കാതോലിക്ക ബാവ നിർവഹിക്കും. ഇടവക വികാരിയായിരുന്ന അന്തരിച്ച കെ.എം. ഐസക് കത്തനാരുടെ സ്മരണാഞ്ജലിയായി വെല്ലൂർ മെഡിക്കൽ കോളജിനോട് അനുബന്ധിച്ചുള്ള സഭയുടെ സ്നേഹഭവനിൽ ഇടവകയുടെ പേരിൽ ഒരു മുറി നിർമിക്കു​ം. 900 കുടുംബങ്ങളും 4500ഓളം ഇടവകാംഗങ്ങളുമാണ്​ ഇവിടെയുള്ളത്​. ഈ ദേവാലയം സഭ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.