Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:02 AM GMT Updated On
date_range 4 Dec 2020 12:02 AM GMTശതോത്തര രജത ജൂബിലി നിറവിൽ മാർ ഏലിയ കത്തീഡ്രൽ
text_fieldsbookmark_border
കോട്ടയം: . മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവയുടെ ഔദ്യോഗിക കത്തീഡ്രൽ എന്ന നിലയിൽ, മലങ്കര സഭയിലെ ഏറ്റവും പ്രധാന ദേവാലയമായ മാർ ഏലിയ കത്തീഡ്രൽ ഞായറാഴ്ച 125ാം വർഷത്തിലേക്ക് പ്രവേശിക്കും. ഇതിൻെറ ഭാഗമായി അന്നേദിവസം രാവിലെ എട്ടിന് കത്തീഡ്രലിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ കുർബാന അർപ്പിക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലം ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി ഇടവക വികാരി തോമസ് ജോർജ്, ട്രസ്റ്റിമാരായ അഡ്വ. കുരുവിള ജേക്കബ്, മാത്യു സി. മേലേൽ, സെക്രട്ടറി എം. ജോസഫ് മാത്യു എന്നിവർ പറഞ്ഞു. എന്നാൽ, ഒരു വർഷം നീളുന്ന പരിപാടികൾ ഇടവക ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൻെറ ഉദ്ഘാടനം കാതോലിക്ക ബാവ നിർവഹിക്കും. ഇടവക വികാരിയായിരുന്ന അന്തരിച്ച കെ.എം. ഐസക് കത്തനാരുടെ സ്മരണാഞ്ജലിയായി വെല്ലൂർ മെഡിക്കൽ കോളജിനോട് അനുബന്ധിച്ചുള്ള സഭയുടെ സ്നേഹഭവനിൽ ഇടവകയുടെ പേരിൽ ഒരു മുറി നിർമിക്കും. 900 കുടുംബങ്ങളും 4500ഓളം ഇടവകാംഗങ്ങളുമാണ് ഇവിടെയുള്ളത്. ഈ ദേവാലയം സഭ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story