തദ്ദേശ തെരഞ്ഞെടുപ്പ്​ സെമിഫൈനൽ -തുഷാർ വെള്ളാപ്പള്ളി

എരുമേലി: ആറുമാസത്തിനുള്ളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പി​ൻെറ സെമിഫൈനലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന്​ എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി യൂനിയൻ ഹാളിൽ നടന്ന എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനർ കെ.ബി. മധു അധ്യക്ഷത വഹിച്ചു. ബി.ജെ.പി,ബി.ഡി.എസ് നേതാക്കളായ എം.ആർ. ഉല്ലാസ്, ജെ. പ്രമീളാദേവി, നീലകണ്​ഠൻ മാസ്​റ്റർ, എം.പി. സെൻ, വി.സി. അജികുമാർ, വി.ആർ. രത്നകുമാർ, നോബിൾ മാത്യു, അനിയൻ എരുമേലി, ഹരികൃഷ്​ണൻ പേഴുംകാട്ടിൽ, സന്തോഷ് പാലമൂട്ടിൽ, കെ.പി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.