സുമേഷ്-മഞ്ജുഷ ദമ്പതികൾക്ക് തെരഞ്ഞെടുപ്പ് വീട്ടുകാര്യം

-എ. ഷാനവാസ് ഖാൻ പന്തളം: സുമേഷ്-മഞ്ജുഷ ദമ്പതികൾക്ക് പന്തളം നഗരസഭ തെരഞ്ഞെടുപ്പ് വീട്ടുകാര്യം കൂടി. ഇവർ വീട്ടുകാർ ഒന്നിച്ചാണ് വോട്ടുപിടിത്തം. അച്ഛനും അമ്മക്കും സഹായത്തിനായി മക്കളായ പ്ലസ് ടുവിനു പഠിക്കുന്ന ഗ്രീഷ്മയും ഏഴിൽ പഠിക്കുന്ന ഗ്രഷ്മയും പ്രചാരണത്തിലാണ്. കുരമ്പാല 19ാം ഡിവിഷനിൽ ഗ്രീഷ്മത്തിൽ താമസിക്കുന്ന എസ്​. സുമേഷ് കുമാർ ബി.ജെ.പി സ്ഥാനാർഥിയായി പന്തളം നഗരസഭയിലെ ഡിവിഷൻ 18ലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഡിവിഷൻ 23ൽനിന്ന്​ വിജയിച്ചിരുന്നു. മഞ്ജുഷ സുമേഷ് ഡിവിഷൻ 22ലാണ്​ ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പി മുനിസിപ്പൽ സെക്രട്ടറി കൂടിയാണ് സുമേഷ്. ഇരുവരും കുടുംബസമേതമാണ് വോട്ട് അഭ്യർഥിച്ച് ഇറങ്ങുന്നത്. സുമേഷ് ഭാര്യയുടെ വിജയം ഉറപ്പിക്കാൻ ഡിവിഷൻ 22ൽ രണ്ട് റൗണ്ട്​ പര്യടനം നടത്തിക്കഴിഞ്ഞു. ചിത്രം: PTG Sumesh And Family സുമേഷും ഭാര്യ മഞ്ജുഷയും മക്കളുമായി വോട്ട് അഭ്യർഥിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.