കാർത്തിക ദീപപ്രഭയിൽ സന്നിധാനം

ശബരിമല: കാർത്തിക ദീപപ്രഭയിൽ ഭക്തിസാന്ദ്രമായി സന്നിധാനം. കിഴക്കേ മണ്ഡപത്തിൽ പ്രത്യേകം തയാറാക്കിയ നെയ്​വിളക്ക്​ തന്ത്രി തെളിച്ചതോടെയാണ്​ ചടങ്ങുകൾ തുടങ്ങിയത്​. ദീപരാധാനവേളയിൽ ക്ഷേത്രപരിസരമ​ാകെ മൺചെരാതുകൾ തെളിഞ്ഞു. ക്ഷേത്രജീവനക്കാരും ഭക്തരും ചേർന്ന്​ ദീപങ്ങൾ തെളിച്ചു. അങ്കി ചാർത്തിയായിരുന്നു ശ്രീകോവിലിൽ ദീപാരാധന. തൃക്കാർത്തികയോടനുബന്ധിച്ച്​ ശതകലശാഭിഷേകവും കളഭാഭിഷേകവും നടന്നു. നാലുപേർക്കുകൂടി കോവിഡ്​ ശബരിമല: പമ്പയിൽ നാലുപേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലായിരുന്ന രണ്ട്​​ ​പൊലീസുകാർക്കും പൊലീസ്​ മെസ്സിലെ രണ്ട്​ ജീവനക്കാർക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.