തെരഞ്ഞെടുപ്പ്​ സ്​പെഷൽ

ചുവരുകൾ കണ്ട്​ സംശയിക്കേണ്ട ഇത്​ ആലപ്പുഴതന്നെ ആലപ്പുഴ: സ്ഥാനാർഥിയുടെ ​തെരഞ്ഞെടുപ്പ്​ പ്രചാരണം കണ്ടാൽ വോട്ടർമാർ ​ അമ്പരക്കും. ഇത്​ ഏത്​ ഭാഷയാണെന്ന ചിന്തയാണ്​ ആദ്യമെത്തുക. ആലപ്പുഴയിൽ മലയാളത്തിൽ മാത്രമല്ല, ഗുജറാത്തി ഭാഷയിലും ചുവരുകൾ നിറയുകയാണ്​. നഗരസഭയിലെ നൂറോളം ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ട്​ വോട്ടുതേടുന്നതി​ൻെറ ഭാഗമായാണ്​ നഗരസഭ 45ാം വാർഡിൽ (സിവ്യൂ) കോൺഗ്രസ്​ സ്ഥാനാർഥി അഡ്വ. റീഗോ രാജുവാണ്​ അവരുടെ ഭാഷയിൽ ചുവരെഴുതിയത്​. 'കൃപാ കരീനേ അഡ്വക്കറ്റ്​ റീഗോ രാജ​ുനേ തമാരാ കൗൺസിലർ തരീക്കേ ചൂനാടോ' എന്നാണ്​ ഗുജറാത്തി ഭാഷയിൽ എഴുതിയിരിക്കുന്നത്​. സംസ്ഥാനത്തെ ആദ്യ കുടിയേറ്റ സമൂഹമാണ് ആലപ്പുഴയിലെ ഗുജറാത്തികള്‍. വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരായ ഇവര്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വോട്ടര്‍മാരാണ്. മലയാളത്തിൽ ചുവ​രെഴുതിയാൽ പണിപാളുമെന്ന തിരിച്ചറിവിൽ ഇതേ മാതൃക പിന്തുടരാനാണ് എൽ.ഡി.എഫ്​, എൻ.ഡി.എ സ്ഥാനാർഥികളുടെ തീരുമാനം. നഗരത്തോട്​ ചേർന്നുകിടക്കുന്ന സ്ഥലം ഗുജറാത്തി സ്ട്രീറ്റ്​ എന്നാണ്​ അറിയപ്പെടുന്നത്​. ജൈനരും വൈഷ്ണവരുമായി 25ലധികം ഗുജറാത്തി കുടുംബങ്ങളാണ്​ താമസിക്കുന്നത്​. ഇടതുമുന്നണി സ്ഥാനാർഥി ജനതാദൾ-എസിലെ എ. നിസാർ അഹമ്മദും ബി.ജെ.പിയിലെ വിശ്വവിജയ്​പാലുമാണ്​ മത്സരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.