Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 12:00 AM GMT Updated On
date_range 30 Nov 2020 12:00 AM GMTതെരഞ്ഞെടുപ്പ് സ്പെഷൽ
text_fieldsbookmark_border
ചുവരുകൾ കണ്ട് സംശയിക്കേണ്ട ഇത് ആലപ്പുഴതന്നെ ആലപ്പുഴ: സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാൽ വോട്ടർമാർ അമ്പരക്കും. ഇത് ഏത് ഭാഷയാണെന്ന ചിന്തയാണ് ആദ്യമെത്തുക. ആലപ്പുഴയിൽ മലയാളത്തിൽ മാത്രമല്ല, ഗുജറാത്തി ഭാഷയിലും ചുവരുകൾ നിറയുകയാണ്. നഗരസഭയിലെ നൂറോളം ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ട് വോട്ടുതേടുന്നതിൻെറ ഭാഗമായാണ് നഗരസഭ 45ാം വാർഡിൽ (സിവ്യൂ) കോൺഗ്രസ് സ്ഥാനാർഥി അഡ്വ. റീഗോ രാജുവാണ് അവരുടെ ഭാഷയിൽ ചുവരെഴുതിയത്. 'കൃപാ കരീനേ അഡ്വക്കറ്റ് റീഗോ രാജുനേ തമാരാ കൗൺസിലർ തരീക്കേ ചൂനാടോ' എന്നാണ് ഗുജറാത്തി ഭാഷയിൽ എഴുതിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ കുടിയേറ്റ സമൂഹമാണ് ആലപ്പുഴയിലെ ഗുജറാത്തികള്‍. വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരായ ഇവര്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വോട്ടര്‍മാരാണ്. മലയാളത്തിൽ ചുവരെഴുതിയാൽ പണിപാളുമെന്ന തിരിച്ചറിവിൽ ഇതേ മാതൃക പിന്തുടരാനാണ് എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ തീരുമാനം. നഗരത്തോട് ചേർന്നുകിടക്കുന്ന സ്ഥലം ഗുജറാത്തി സ്ട്രീറ്റ് എന്നാണ് അറിയപ്പെടുന്നത്. ജൈനരും വൈഷ്ണവരുമായി 25ലധികം ഗുജറാത്തി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർഥി ജനതാദൾ-എസിലെ എ. നിസാർ അഹമ്മദും ബി.ജെ.പിയിലെ വിശ്വവിജയ്പാലുമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story