തുറവൂരിൽ മുൻ പഞ്ചായത്ത്​ പ്രസിഡൻറുമാരുടെ പോരാട്ടം

തുറവൂർ: തുറവൂർ പഞ്ചായത്തിലെ മൂന്ന് വാർഡിലായി നാല് മുൻ പഞ്ചായത്ത്​ പ്രസിഡൻറുമാർ ജനവിധി തേടുന്നു. വനിത സംവരണ വാർഡായ അഞ്ചിൽ സി.പി.എമ്മിലെ അനിത സോമനും കോൺഗ്രസിലെ ആർ. രാജേശ്വരിയുമാണ്​ നേരിട്ട് ഏറ്റുമുട്ടുന്നത്. കോൺഗ്രസിലെ മോളി രാജേന്ദ്രൻ വനിതസംവരണ സീറ്റായ 16ാം വാർഡിൽ ജനവിധി തേടുന്നു. സി.പി.എമ്മി​ൻെറ മുൻ പഞ്ചായത്ത്​ പ്രസിഡൻറായ ആർ. ശിവദാസൻ ഇടതുപക്ഷ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി ഒമ്പതാം വാർഡിലും ജനവിധി തേടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.