ആഭ്യന്തര റബര്‍ വിപണിയിലെ ഉണര്‍വില്‍ റബര്‍ ബോര്‍ഡിന് പങ്കില്ല -ഇൻഫാം

കോട്ടയം: ആഭ്യന്തര റബര്‍ വിപണിയിലെ ഉണര്‍വി​ന്​ കാരണം രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണെന്നും ഇതിൽ റബര്‍ ബോര്‍ഡിന് പ​െങ്കാന്നുമില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്​റ്റ്യന്‍. രാജ്യാന്തര വിപണിയിലെ റബര്‍ വിലയിലുള്ള ഉയര്‍ച്ചയുടെ പിന്നില്‍ ചൈനയുടെ വാങ്ങലും പ്രധാന റബറുൽപാദന രാജ്യങ്ങളിലെ കാലാവസ്ഥ വ്യതിയാനം, മഴക്കാലം, ഉൽപാദനക്കുറവ് എന്നിവ കൂടാതെ കോവിഡ് 19നെ തുടര്‍ന്നുള്ള സാഹചര്യങ്ങളുമുണ്ട്. എന്നിട്ടും രാജ്യാന്തര വിലക്ക്​ ആനുപാതികമായി ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്താന്‍ വ്യവസായികളോ കര്‍ഷകര്‍ക്ക് റബര്‍ ആക്ട് പ്രകാരമുള്ള ന്യായവില ലഭ്യമാക്കാന്‍ റബര്‍ ബോര്‍ഡോ ശ്രമിക്കാത്തത് കര്‍ഷകദ്രോഹമാണ്. വര്‍ഷങ്ങളായിത്തുടരുന്ന വിലത്തകര്‍ച്ചയില്‍ ഒളിച്ചോട്ടം നടത്തിയ റബര്‍ബോര്‍ഡ് കര്‍ഷകരോട് ഉൽപാദനം വർധിപ്പിക്കണമെന്ന നിര്‍ദേശം വിപണിയില്‍ വിലയിടിക്കുന്നതിനുള്ള തന്ത്രമാണെന്നും അ​േദ്ദഹം ആരോപിച്ചു. ഓൺലൈൻ പ്രസംഗമത്സര വിജയികൾ കോട്ടയം: ക്‌നാനായ കാത്തലിക് വിമൺസ് അസോ. സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കിടങ്ങൂർ ഇടവകാംഗമായ ബീന ജോസ്‌ലറ്റ് പ്ലാത്തോട്ടത്തിൽ ഒന്നാംസ്ഥാനവും രാജപുരം ഫൊറോനയിലെ കള്ളാർ ഇടവകാംഗമായ ബിനയ സിജു ചാമക്കാലായിൽ രണ്ടാംസ്ഥാനവും കടുത്തുരുത്തി ഫൊറോനയിലെ മേമ്മുറി ഇടവകാംഗമായ ജൂലിൻ തോമസ് ആശാരിപറമ്പിൽ മൂന്നാംസ്ഥാനവും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.