രവീന്ദ്ര​െൻറ ചോദ്യംചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ -കെ. സുരേന്ദ്രൻ

രവീന്ദ്ര​ൻെറ ചോദ്യംചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ -കെ. സുരേന്ദ്രൻ പീരുമേട്: മുഖ്യമന്ത്രിയുടെ അഡീഷനൽ സെക്രട്ടറി സി.എം. രവീന്ദ്ര​ൻെറ ചോദ്യംചെയ്യൽ വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്കുമുന്നിൽ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരുമെന്ന് അറിയാവുന്നതുകൊണ്ടാണ് ആരോ​ഗ്യവകുപ്പ് അന്വേഷണത്തിന് തടസ്സംനിൽക്കുന്നത്. എം. ശിവശങ്കര​ൻെറ കാര്യത്തിലും ആരോ​ഗ്യവകുപ്പി​ൻെറ ഇടപെടലുണ്ടായി. ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജയുടെ അറിവോടെയാണോ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളജുകൾവരെ ഉപയോ​ഗിക്കുകയാണ് സർക്കാർ. സി.എം. രവീന്ദ്രന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത് എവിടെനിന്നാണെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ട് ഒപ്പമുള്ളവർ ക്വാറൻറീനിൽ പോയില്ല. സി.എം. രവീന്ദ്രൻ സമ്പാദിച്ച സ്വത്തുക്കളെല്ലാം അയാളുടെതന്നെയാണോയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ അദ്ദേഹം ആരുടെ ബിനാമിയാണെന്ന് ജനങ്ങൾക്ക് അറിയണം. യു.ഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ജമാഅത്തെ ഇസ്​ലാമിയുമായി കൂട്ടുകൂടുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ജമാഅത്തെ ഇസ്​ലാമി രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കൾക്കും ക്രൈസ്​തവർക്കുമെതിരെ ആക്രമണം നടത്തുന്നവരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺ​ഗ്രസ് കേന്ദ്രനേതൃത്വം നിലപാട് പറയണം. ഇടുക്കിയിലെ ഭൂപ്രശ്​നം പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫും എൽ.ഡി.എഫും. ഇടുക്കി ജില്ലയിൽ ഇത്തവണ എൻ.ഡി.എ വലിയ നേട്ടമുണ്ടാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.