ശബരിമലയിൽ നാലുപേർക്കുകൂടി കോവിഡ്​

ശബരിമല: സ്ഥിരീകരിച്ചു. സന്നിധാനത്ത്​ എക്​സിക്യൂട്ടിവ്​ മജിസ്​ട്രേറ്റി​ൻെറ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ, പൊലീസ്​ കൺട്രോൾ റൂം സബ്​ ഇൻസ്​പെക്ടർ, പമ്പയിലെ ഒരു പൊലീസുകാരൻ, പൊലീസ്​ മെസിലെ ജീവനക്കാരൻ എന്നിവർക്കാണ്​ വെള്ളിയാഴ്​ച രോഗം സ്ഥിരീകരിച്ചത്​. വ്യാഴാഴ്​ചയും സന്നിധാനത്ത്​ പൊലീസുകാരന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇദ്ദേഹം ദേവസ്വം ഭണ്ഡാരത്തിലാണ്​ ഡ്യൂട്ടി നോക്കിയിരുന്നത്​. ദേവസ്വം മരാമത്തിലെ ഒരു ഓവർസിയർക്കും രോഗബാധ കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട ഓഫിസിലെ മറ്റ്​ ജീവനക്കാരെയെല്ലാം ക്വാറൻറീനിൽ ആക്കിയിരിക്കുകയാണ്​. കൂടുതൽ പേർക്ക്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തതോടെ ആരോഗ്യവകുപ്പ്​ പ്രതിരോധ നടപടി കൂടുതൽ ശക്തമാക്കിയിട്ടുണ്ട്​്​. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഇല്ലാതെ ആരും ശബരിമലയിലേക്ക്​ എത്തുന്നില്ലെന്ന് ​ഉറപ്പാക്കുന്നതിനൊപ്പം തെർമൽ സ്​കാനർ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.