കോവിഡിലും ഇളവില്ല; ശബരിമലയിൽ പ്ലാസ്​റ്റിക്​ വിലക്ക്​ തുടരുമെന്ന്​ ഹൈകോടതി

പ്ലാസ്​റ്റിക് മൂലമുള്ള ദുരിതം കാലങ്ങളോളം തുടരും കൊച്ചി: ശബരിമലയിലെ പ്ലാസ്​റ്റിക്​ വിലക്ക്​ നീക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. കോവിഡ് സാഹചര്യം കണക്കിലെടുത്ത്​ വിലക്ക് താൽക്കാലികമായി നീക്കണമെന്ന ശബരിമല സ്പെഷൽ കമീഷണറുടെ ആവശ്യമാണ്​ ജസ്​റ്റിസ്​ കെ. വിനോദ്​ ചന്ദ്രൻ, ജസ്​റ്റിസ്​ ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളിയത്​. കോവിഡ് ഇവിടെ എന്നും ഉണ്ടായിരിക്കില്ലെന്നും പ്ലാസ്​റ്റിക് മൂലമുള്ള ദുരിതം കാലങ്ങളോളം തുടരുമെന്നും ചൂണ്ടിക്കാട്ടിയാണ്​ സ്പെഷൽ കമീഷണറുടെ ആവശ്യം നിരാകരിച്ചത്​. 2015ലും 2018ലുമാണ്​ ശബരിമലയിലും പരിസരത്തും പ്ലാസ്​റ്റിക് ഉപയോഗിക്കുന്നത് വിലക്കി ഹൈകോടതി ഉത്തരവിട്ടത്​. മണ്ഡലകാലത്ത് ഫേസ്​ഷീൽഡ്​​, മാസ്ക്, ഗ്ലൗസ്, പ്ലാസ്​റ്റിക് കുപ്പിയിൽ ഹാൻഡ്​ സാനിറ്റൈസർ എന്നിവ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പരിസ്ഥിതിക്ക്​ ദോഷംവരുത്താതെ ഇത് എങ്ങനെ സാധ്യമാകും എന്നതുസംബന്ധിച്ച്​ വിശദീകരണമെന്നും സ്പെഷൽ കമീഷണർ നൽകിയിട്ടില്ല. കുറച്ചുസമയം മാത്രം ഉപയോഗിച്ചിട്ട് അവിടെ ഉപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ്​. വളരെക്കുറച്ച്​ ആളുകൾ മാത്രമെത്തുന്ന എവറസ്​റ്റ്​ കൊടുമുടിയിൽപോലും പ്ലാസ്​റ്റിക്​ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​. പരീക്ഷണ വിധേയമാക്കിയ ഓരോ മഞ്ഞ്​ കണത്തിലും പ്ലാസ്​റ്റിക്​ അംശം ഉണ്ടായിരുന്നെന്നാണ്​ പഠനത്തിൽ കണ്ടെത്തിയത്​. പർവതാരോഹണത്തിന്​ ഉപയോഗിക്കുന്ന സാമഗ്രികളാണ്​ ഇത്തരത്തലുള്ള മലിനീകരണത്തിന് പ്രധാന കാരണമായതെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.