ശബരിമലയില്‍ മുടക്കമില്ലാതെ വൈദ്യുതിക്ക്​ സംവിധാനമൊരുക്കി കെ.എസ്​.ഇ.ബി

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കുറ്റമറ്റ സംവിധാനങ്ങളൊരുക്കി കെ.എസ്​.ഇ.ബി. പമ്പ മുതല്‍ സന്നിധാനം വരെ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ താല്‍ക്കാലിക കടകള്‍ക്കും വൈദ്യുതി ലഭ്യമാക്കി. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സേവനം നല്‍കുന്നുണ്ടെന്ന് സന്നിധാനം കെ.എസ്​.ഇ.ബി ഓഫിസ് അസിസ്​റ്റൻറ്​ എന്‍ജിനീയര്‍ ബിനുകുമാര്‍ പറഞ്ഞു. പമ്പ ത്രിവേണി സബ് സ്​റ്റേഷനില്‍നിന്ന്​ ഏരിയല്‍ ​െബഞ്ച്​ഡ് കേബിള്‍ വഴിയാണ് വൈദ്യുതി സന്നിധാനം സെക്​ഷന്‍ ഓഫിസില്‍ എത്തിക്കുന്നത്. സാധാരണസമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ഇവിടെ സീസണിലേക്ക്​ കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ച്​ 18 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സന്നിധാനത്തെ കെ.എസ്​.ഇ.ബി ഓഫിസ് അസിസ്​റ്റൻറ്​​ എന്‍ജിനീയറുടെയും പമ്പ ത്രിവേണിയിലെ ഓഫിസ് സബ് എന്‍ജിനീയറുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.