പൂര്‍ണ സജ്ജമായി സന്നിധാനത്തെ ഗവ. ആശുപത്രി

ശബരിമല: കോവിഡ്​ നിയന്ത്രണം മൂലം തീർഥാടകരുടെ തിരക്ക്​ കുറഞ്ഞെങ്കിലും . മല കയറി എത്തുന്ന അയ്യപ്പഭക്തര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആശ്രയമാകുകയാണ് വലിയ നടപ്പന്തലിനു സമീപത്തെ ഗവ.ആശുപത്രി. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരും ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍ പ്രതാപ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് അധികവും ചികിത്സക്ക്​ എത്തുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തുനിന്ന് ആംബുലന്‍സില്‍ പമ്പവരെയാണ് രോഗിയെ എത്തിക്കുക. പമ്പയില്‍നിന്ന് വേറെ ആബുലന്‍സിലാകും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. ഏഴു ഡോക്ടര്‍മാര്‍, മൂന്നു സ്​റ്റാഫ് നഴ്‌സുമാര്‍, മൂന്ന് ഫാര്‍മസിസ്​റ്റുകള്‍, ഒരു സ്​റ്റോര്‍ ഇന്‍ ചാര്‍ജ് തുടങ്ങി 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. രണ്ടു വൻെറിലേറ്റർ, നാല് ഡീഫിബിലേറ്റര്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ലാബ്, എക്സ്റേ ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.