കോൺഗ്രസ്​ സ്ഥാനാർഥിയാകാൻ പോസ്​റ്ററടിച്ചു; സീറ്റ്​ നിഷേധിച്ചപ്പോൾ റോഡിലിട്ട്​ കത്തിച്ചു

കുട്ടനാട്: പഞ്ചായത്ത്​ വാർഡിൽ കോൺഗ്രസി​ൻെറ ഒൗദ്യോഗിക സ്ഥാനാർഥിയാകാൻ പോസ്​റ്റർ അടിച്ചു. നാമനിർദേശ പത്രികയും നൽകി. പ്രചാരണവും തുടങ്ങി. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമാണ്​ സ്ഥാനാർഥി മറ്റൊരാളാണെന്ന്​ അറിയുന്നത്​. ഇതോടെ അച്ചടിച്ച പോസ്​റ്ററുകളെല്ലാം റോഡിലിട്ട്​ കത്തിച്ചായിരുന്നു ​പ്രതിഷേധം. ചൊവ്വാഴ്​ച വൈകീട്ട്​ പോസ്​റ്ററുകൾ കത്തിച്ചശേഷം ഇത് ചിലർക്കുള്ള നിവേദ്യമായിരിക്ക​ട്ടെയെന്നും​ കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സുമ നിറകണ്ണോടെ പറഞ്ഞു. പാർട്ടി നേതൃത്വത്തി​ൻെറ നിലപാടിനെതിരെ സ്വതന്ത്രയായി മത്സരരംഗത്തുണ്ട്​. ദലിത് വനിതയായതി​ൻെറ പേരിലാണ്​ ജില്ല കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ച​െതന്ന്​ സുമ പറയുന്നു. വോട്ടർമാരോടും മാധ്യമപ്രവർത്തകരോടും ത​ൻെറ പരാതി ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്​. കോൺഗ്രസ് നേതാവും കെ.പി.എം.എസ് ശാഖ സെക്രട്ടറിയുമാണ് സുമ. ഇനി ഒരു പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെണ്ണിനും ഈ ഗതി വരരുത്. കോൺഗ്രസിലെ പിന്നാക്ക വിഭാഗ വനിതകളെല്ലാം ഇത് തിരിച്ചറിയണം. കോൺഗ്രസ് ബ്ലോക്ക് നേതൃത്വവും ജില്ല നേതൃത്വവും സീറ്റ് ഉറപ്പ് നൽകിയതി​ൻെറ പേരിൽ പോസ്​റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രിൻറ്​ ചെയ്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഈയിനത്തിൽ മാത്രം 18,000 രൂപക്ക്​ അടുത്ത് ​ ചെലവായി. കെ.പി.സി.സി നിർദേശം കാറ്റിൽപറത്തിയാണ് സ്ഥാനാർഥിയെ നിർണയിച്ചതെന്ന് സുമ പറയുന്നു. വാർഡ് കമ്മിറ്റി ഒന്നാമത്തെ പേരായി തന്നെയാണ്​ അവതരിപ്പിച്ചത്​. മറ്റൊരു വനിതയും കോൺഗ്രസിന് വേണ്ടി പ്രചാരണം ആരംഭിച്ചതോടെ വിവരം ഡി.സി.സി പ്രസിഡൻറിനെ ധരിപ്പിച്ചു. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാനദിവസത്തി​ൻെറ തലേന്നും ഡി.സി.സി പ്രസിഡൻറി​ൻെറ വീട്ടിൽ പോയി സംസാരിച്ചു. സീറ്റ് ഉറപ്പാണെന്ന് പറഞ്ഞാണ് മടക്കിവിട്ടത്. എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഡി.സി.സി ഓഫിസിൽ ബന്ധപ്പെടാനും നിർദേശിച്ചു. അവിടെയെത്തിയപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ബി. ബാബുപ്രസാദാണ് സീറ്റില്ലെന്ന്​ പറഞ്ഞത്. മുൻ എം.എൽ.എയായ ദലിത് കോൺഗ്രസ് നേതാവിനെ വിളിച്ചപ്പോൾ പരിഹാസമായിരുന്നു. ദലിത് സമുദായത്തിൽപ്പെട്ട നിനക്ക് ജനറൽ സീറ്റ് ആവശ്യപ്പെടാൻ നാണമില്ലേയെന്നായിരുന്നു ചോദ്യം. ഇപ്പോൾ കാമറ ചിഹ്നത്തിലാണ്​ സുമയുടെ മത്സരം. പുതിയ പോസ്​റ്ററുകളടിക്കാൻ പണമില്ല. ' എന്നെ കൈനകരിയിലെ വോട്ടർമാർക്ക്​ അറിയാം. ആണും പെണ്ണുമെന്ന ജാതിയേ തനിക്കറിയു. എല്ലാവരും ഒന്നാണ്. ഞാൻ ആ രീതിയിലാണ് ഇവിടെ പ്രവർത്തിക്കുന്നത് -സുമ വ്യക്തമാക്കി. പ്രത്യക്ഷമായി ഇറങ്ങിയില്ലെങ്കിലും കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കുന്നുണ്ട്​. ----ദീപു സുധാകരൻ ചിത്രം: APG50 Suma കോൺഗ്രസ്​ സ്ഥാനാർഥിയായുള്ള പ്രചാരണ പോസ്​റ്ററുമായി സുമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.