'ബസിൽ നിന്നിറങ്ങി' സ്ഥാനാർഥിയായി പ്രദീപ്​

മുണ്ടക്കയം: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന്​ പടിയിറങ്ങിയാണ്​ പ്രദീപ്​ ഇടത് സ്ഥാനാർഥിയായത്​. പടിയിറങ്ങുന്ന പോസ്​റ്ററും വൈറലായി. കെ.എസ്.ആര്‍.സി ബസില്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുന്നതിനിടയിലും സി.പി.എമ്മി​ൻെറ യുവ നേതാവായി സജീവമായിരുന്ന പി.കെ. പ്രദീപാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയല്‍ ഡിവിഷനില്‍നിന്ന്​ മത്സരിക്കുന്നത്. ദീര്‍ഘകാലം ഡ്രൈവറായിരുന്ന പ്രദീപ് ബസില്‍നിന്ന് ഇറങ്ങുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ജോലി രാജിവെച്ചാണ് മത്സരം. പോസ്​റ്റര്‍ തയാറാക്കി കൂട്ടുകാരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്​. KTL pk pradeep കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയല്‍ ഡിവിഷനില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാർഥി പി.കെ. പ്രദീപി​ൻെറ പോസ്​റ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.