ശബരിമല: ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി ദേവസ്വം ബോർഡിൻെറ സൗജന്യ ഭക്ഷണവിതരണം. തീർഥാടകർക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സന്നിധാനത്തും പമ്പയിലും ഹോട്ടലുകൾ കുറവാണ്. ഇൗ സാഹചര്യത്തിലാണ് സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ അന്നദാനം ആശ്വാസമാകുന്നത്. സന്നിധാനത്ത് രാവിലെ 5.30 മുതല്‍ 11.30 വരെ പ്രഭാതഭക്ഷണമായ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയാണ് നല്‍കുന്നത്. ഉച്ചക്ക് 12 മുതല്‍ ഉച്ചക്ക് നട അടക്കുന്നതുവരെ പുലാവും സാലഡ്, അച്ചാര്‍ എന്നിവയും വിതരണം ചെയ്യും. വൈകീട്ട് 4.30 മുതല്‍ രാത്രി നട അടക്കുന്നതുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് നല്‍കുന്നത്. പമ്പയില്‍ മണപ്പുറത്ത് സ്ഥിതി ചെയ്യുന്ന അന്നദാന മണ്ഡപത്തില്‍ രാവിലെ ഏഴുമുതല്‍ 11വരെ ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയും ലഭ്യമാണ്. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ വെജിറ്റബിള്‍ പുലാവ്, സാലഡ്, അച്ചാര്‍ എന്നിവയും നല്കുന്നു. വൈകീട്ട് ആറുമുതല്‍ രാത്രി 10 വരെ ഉപ്പുമാവും കടല അല്ലെങ്കില്‍ വെജിറ്റബിള്‍ കറിയും ചുക്കുകാപ്പിയും വിതരണം ചെയ്യും. നിലക്കലിലെ അന്നദാന മണ്ഡപത്തിലും മൂന്നുനേരവും ഭക്ഷണവിതരണം ഉണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് എല്ലായിടത്തും അന്നദാനം. ഒരുമേശയില്‍ രണ്ടുപേരെ മാത്രമാണ് ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.