Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീർഥാടകർക്ക്​...

തീർഥാടകർക്ക്​ ആശ്വാസമായി അന്നദാനം

text_fields
bookmark_border
ശബരിമല: ദർശനത്തിനെത്തുന്ന തീർഥാടകർക്ക്​ ആശ്വാസമായി ദേവസ്വം ബോർഡി​ൻെറ സൗജന്യ ഭക്ഷണവിതരണം. തീർഥാടകർക്ക് ​നിയന്ത്രണമുള്ള സാഹചര്യത്തിൽ മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ഇത്തവണ സന്നിധാനത്തും പമ്പയിലും ഹോട്ടലുകൾ കുറവാണ്​. ഇൗ സാഹചര്യത്തിലാണ്​ സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ അന്നദാനം ആശ്വാസമാകുന്നത്​. സന്നിധാനത്ത് രാവിലെ 5.30 മുതല്‍ 11.30 വരെ പ്രഭാതഭക്ഷണമായ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി എന്നിവയാണ് നല്‍കുന്നത്. ഉച്ചക്ക്​ 12 മുതല്‍ ഉച്ചക്ക്​ നട അടക്കുന്നതുവരെ പുലാവും സാലഡ്​, അച്ചാര്‍ എന്നിവയും വിതരണം ചെയ്യും. വൈകീട്ട് 4.30 മുതല്‍ രാത്രി നട അടക്കുന്നതുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയാണ് നല്‍കുന്നത്. പമ്പയില്‍ മണപ്പുറത്ത് സ്ഥിതി ചെയ്യുന്ന അന്നദാന മണ്ഡപത്തില്‍ രാവിലെ ഏഴുമുതല്‍ 11വരെ ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയും ലഭ്യമാണ്​. ഉച്ചക്ക്​ 12 മുതല്‍ വൈകീട്ട് മൂന്നുവരെ വെജിറ്റബിള്‍ പുലാവ്, സാലഡ്​, അച്ചാര്‍ എന്നിവയും നല്‍കുന്നു. വൈകീട്ട് ആറുമുതല്‍ രാത്രി 10 വരെ ഉപ്പുമാവും കടല അല്ലെങ്കില്‍ വെജിറ്റബിള്‍ കറിയും ചുക്കുകാപ്പിയും വിതരണം ചെയ്യും. നിലക്കലിലെ അന്നദാന മണ്ഡപത്തിലും മൂന്നുനേരവും ഭക്ഷണവിതരണം ഉണ്ട്​. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് എല്ലായിടത്തും അന്നദാനം. ഒരുമേശയില്‍ രണ്ടുപേരെ മാത്രമാണ് ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story