സൗഹൃദങ്ങള്‍ക്ക്​ കൈകൊടുത്ത്​ മുണ്ടക്കയത്ത് നാല്​ സ്ഥാനാർഥികൾ

മുണ്ടക്കയം: മുണ്ടക്കയം ബ്ലോക്ക്​ പഞ്ചായത്ത് ഡിവിഷനിൽ ആര്​ ജയിച്ചാലും എതിർസ്ഥാനാർഥികൾക്ക്​ സന്തോഷമാണ്​. കാരണം, ഇവിടെ മത്സരിക്കുന്ന നാല്​ സ്ഥാനാർഥികളും ഉറ്റ ചങ്ങാതിമാരാണ്​. കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലാണ് ഈ സൗഹൃദമത്സരം. ഇടത് സ്വതന്ത്രനായി വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോഷി മംഗലം, യു.ഡി.എഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡൻറ്​ കൂടിയായ നൗഷാദ് ഇല്ലിക്കല്‍, ബി.ജെ.പി സ്ഥാനാർഥിയായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ്​ ആര്‍.സി. നായര്‍, കോണ്‍ഗ്രസ് വിമതനായി കോരുത്തോട് മുന്‍ മണ്ഡലം പ്രസിഡൻറ്​ വി.ടി. അയ്യൂബ് ഖാന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജോഷി മംഗലത്തി​ൻെറ എല്ലാ പരിപാടികളിലും സംഘാടകരായി നൗഷാദും ആര്‍.സി. നായരുമുണ്ടാവും. നൗഷാദ് ഇല്ലാത്ത ഒരു പരിപാടിയും ജോഷി മംഗലം നടത്താറുമില്ല. മൂന്നുപേരുടെയും അടുത്ത സുഹൃത്താണ് വി.ടി. അയ്യൂബ് ഖാന്‍. കഴിഞ്ഞ ടേമില്‍ ബ്ലോക്ക്​ പഞ്ചായത്ത് അംഗമായിരുന്ന അയ്യൂബ്, കോണ്‍ഗ്രസ് നേതാക്കളുടെ അവഗണനക്കെതിരെയാണ്​ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ്​ സുഹൃദ്​ബന്ധത്തിന്​ തടസ്സമാകില്ലെന്നും ആര്​ ജയിച്ചാലും തങ്ങൾ സുഹൃത്തുക്കളായി തുടരുമെന്നും നാല്‍വര്‍ സംഘം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.