മെഡി. കോളജിൽ ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; മാതാവ് നഴ്സിനെ തല്ലിയെന്ന്​ പരാതി

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു. കുത്തിവെപ്പുമൂലമാണ്​ കുട്ടിയുടെ മരണമെന്ന്​ ആരോപിച്ച് മാതാവ് നഴ്സിനെ തല്ലിയെന്ന്​ പരാതി. സംഭവത്തിൽ മാതാവിനെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പുലർച്ചയാണ്​ സംഭവം. ചേർത്തല മാരാരിക്കുളം എസ്​.എൽ.പുരം പുത്തൻകുളങ്ങര സുരേഷി​ൻെറ മകൻ അർണവ്​ (മൂന്ന്​) മരിച്ചത്​. ബുധനാഴ്ച രാവിലെ 11.30ന് കടുത്ത പനിയും ഛർദിയുമായാണ്​ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്​. പ്രാഥമിക ചികിത്സക്ക്​ കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൈകീട്ട്​ ആരോഗ്യനില മോശമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. പിന്നീട് വൻെറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച 1.30ന് കുട്ടി മരിച്ചു. കുട്ടി മരിച്ചത് തീവ്രപരിചരണ വിഭാഗത്തിൽ കിടന്നപ്പോൾ നഴ്സ് കുത്തിവെപ്പ്​ നൽകിയതുമൂലമാണെന്ന് ആരോപിച്ച് മാതാവ് നഴ്സിനെ മർദിച്ചു. ഇതിനിടെ, കുട്ടിയുടെ കേസ് ഷീറ്റ് കാണാതായി. ഇതോടെ ആശുപത്രി അധികൃതർ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ്​ ബന്ധുക്കളുടെ കൈവശമുണ്ടായിരുന്ന കേസ് ഷീറ്റ് വാങ്ങി ചികിത്സിച്ച ഡോക്ടർക്ക് കൈമാറിയത്​. വ്യാഴാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. സവിതയുടെ നേതൃത്വത്തിൽ മാതാവിനെതിരെ പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ്​ പ്രാഥമിക പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​. അണുബാധയും ഉണ്ടായിരുന്നു. കുട്ടിയുടെ മരണം സംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.