കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്തിൽ കോൺഗ്രസ് നേതാവ് റിബലായി പത്രിക നൽകി

മുണ്ടക്കയം: . ബ്ലോക്ക് പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലേക്കാണ് കോൺഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത്​ അംഗവുമായിരുന്ന വി.ടി. അയ്യൂബ് ഖാൻ പത്രിക നൽകിയത്. മുണ്ടക്കയം പഞ്ചായത്ത് മുൻ പ്രസിഡൻറ്, കോരുത്തോട് മണ്ഡലം പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ച അയ്യൂബ് ഖാനെ ഒരുവർഷം മുമ്പ്​ മണ്ഡലം പ്രസിഡൻറ്​ സ്ഥാനത്തുനിന്ന്​ നീക്കിയെങ്കിലും ഇതുവരെ മറ്റു സ്ഥാനങ്ങൾ നൽകാത്തതാണ് പത്രിക നൽകാനിടയാക്കിയത്. കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡൻറ് നൗഷാദ് ഇല്ലിക്കനാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. റബർ വ്യാപാരി ജോഷി മംഗലമാണ് ഇടതുസ്ഥാനാർഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.