അപരന്മാരും പത്രിക നൽകി

പൊൻകുന്നം: എതിരാളിയുടെ തോൽവിക്ക് കളമൊരുക്കാൻ അപരന്മാരെ രംഗത്തിറക്കി മുന്നണികൾ. 14ാം വാർഡിൽ സി.പി.എമ്മിലെ സി.ആർ. ശ്രീകുമാറിനെതിരെ മറ്റൊരു ശ്രീകുമാറുണ്ട്. ആറാം വാർഡിൽ സി.പി.എമ്മിലെ കെ.ജി. രാജേഷിനെതിരെ മറ്റൊരു രാജേഷ് രംഗത്തുണ്ട്. ചിറക്കടവ് എട്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.ജി. വിനോദിനെതിരെ അതേ പേരുകാരൻ നാമനിർദേശ പത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർഥി എബിൻ പയസിനെതിരെ എബിൻ ദേവസ്യ പത്രിക നൽകി. കൈപ്പത്തിയോട് സാദൃശ്യമുള്ള ഷട്ടിലാണ് ചിഹ്നം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ വാർഡിൽ ബി.ജെ.പി സ്ഥാനാർഥി വി.ആർ. പ്രകാശിനെതിരെ മറ്റൊരു പ്രകാശുമുണ്ട്. താമരയോട് സാമ്യമുള്ള റോസാപ്പൂവാണ് ചിഹ്നം ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.