സംവരണ അട്ടിമറി: സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം –-വിസ്ഡം

കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ സംവരണ തത്ത്വങ്ങൾ അട്ടിമറിച്ചതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ശാഖ മെംബേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. സംവരണത്തി​ൻെറ സാമൂഹിക ലക്ഷ്യം അട്ടിമറിക്കുകയും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്​ടിക്കുകയും ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്തണം. 'നിർഭയ ജീവിതം, സുരക്ഷിത സമൂഹം' പ്രമേയത്തിൽ 2021 ഏപ്രിലിൽ നടക്കുന്ന ഓൺലൈൻ സമ്മേളനത്തി​ൻെറ മുന്നോടിയായാണ് മെംബേഴ്സ് മീറ്റ് നടത്തിയത്. ഡിസംബർ ആറിനാണ് പ്രഖ്യാപന സമ്മേളനം. കോട്ടയം മണ്ഡലത്തിലെ കോട്ടയം, കുമ്മനം, ഈരാറ്റുപേട്ട, നടയ്‌ക്കൽ, മുണ്ടക്കയം ശാഖകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്​ മീറ്റ് നടത്തിയത്. ഖുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്​ മീറ്റ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ്​ പി.എൻ. അബ്​ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഹുസൈൻ സലഫി, ടി.കെ. അശ്റഫ്, ഹാരിസ് ബ്നു സലീം, സി.പി. സലീം, കെ. താജുദ്ദീൻ സ്വലാഹി, അർഷദ് അൽ ഹികമി എന്നിവർ സംസാരിച്ചു. കൂട്ടിക്കല്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ വിജയി ആരാ​െണങ്കിലും ജെസി ജോസ്​ മുണ്ടക്കയം: കൂട്ടിക്കല്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ ഇടതുമുന്നണി ജയിച്ചാലും വലതു മുന്നണി ജയിച്ചാലും മെംബര്‍ ജെസി ജോസ് തന്നെ. ഒരേ പേരില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ പോരിനിറങ്ങുമ്പോള്‍ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേര് മാത്രം. പഞ്ചായത്തി​ൻെറ ടൗണ്‍ വാര്‍ഡില്‍ ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ രണ്ടും ജെസി ജോസാണ്. എൽ.ഡി.എഫില്‍ കേരള കോണ്‍ഗ്രസി​ൻെറ ജെസി ജോസ് അരിമറ്റത്ത് മത്സരിക്കുമ്പോള്‍ യു.ഡി.എഫില്‍ ജെസി ജോസ് ചള്ളവയലാണ്​ മത്സരിക്കുന്നത്​. ജെസി ജോസ് അരിമറ്റത്ത് മുന്‍ പഞ്ചായത്ത് പ്രസിഡൻറാണ് കഴിഞ്ഞ മൂന്നു ടേമുകളില്‍ പഞ്ചായത്ത്​ അംഗമായി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന്​ യു.ഡി.എഫി​ൻെറ ഭാഗമായിരുന്ന അരിമറ്റത്ത് ജെസി ഇക്കുറി ഇടത് പാളയത്തില്‍ എത്തി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ചള്ളവയലില്‍ കുടുംബത്തില്‍നിന്ന്​ മത്സരത്തിന് എത്തിയ യു.ഡി.എഫിലെ ജെസി ജോസിന് കുടുംബശ്രീ പ്രവര്‍ത്തനപാരമ്പര്യം കൈമുതലാണ്. പടങ്ങൾ KTL JESSI JOSE CHALLAVAYALIL KTL jesi jose ARIMATTAM എലിക്കുളത്ത് എൻ.ഡി.എ സ്ഥാനാർഥികൾ പത്രിക നൽകി എലിക്കുളം: പഞ്ചായത്തിലെ 15 എൻ.ഡി.എ സ്ഥാനാർഥികൾ ബുധനാഴ്ച നാമനിർദേശ പത്രിക നൽകി. ആകെ 16 വാർഡാണ് എലിക്കുളത്ത്. പത്താം വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണക്കാനാണ് ആലോചന. രണ്ടാം വാർഡിലൊഴികെ സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രണ്ടിൽ ബി.ജെ.പിയിലെ അരുൺ സി. മോഹനാണ് സ്ഥാനാർഥി. പത്രിക സമർപ്പണത്തിന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ മനോജ് കീച്ചേരി, ദീപു ഉരുളികുന്നം, ജയേഷ് കണിയാംപറമ്പിൽ, രഘുനാഥ് പനമറ്റം, അഖിൽകുമാർ തങ്കപ്പൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷനിൽ ബി.ജെ.പിയിലെ എം.ടി. സക്കറിയാസും പത്രിക നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.