ശബരിമല തീര്‍ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കം

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടന​േത്താടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള റോഡ് സുരക്ഷ പദ്ധതിയായ സേഫ് സോണി​ൻെറ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വി.സി. വിനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രധാന കണ്‍ട്രോളിങ്​ ഓഫിസും കോട്ടയം ജില്ലയില്‍ എരുമേലി, ഇടുക്കി ജില്ലയില്‍ കുട്ടിക്കാനം എന്നീ രണ്ട് സബ്്കണ്‍ട്രോളിങ്​ ഓഫിസുകളും പ്രവര്‍ത്തനം ആരംഭിച്ചു. പട്രോളിങ്​ വാഹനങ്ങളിലും കണ്‍ട്രോളിങ്​ ഓഫിസുകളിലും വയര്‍ലെസ്, ജി.പി.എസ് തുടങ്ങി വാര്‍ത്താവിനിമയ സംവിധാനങ്ങളും ആരോഗ്യവകുപ്പി​ൻെറ ആംബുലന്‍സും വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പി​ൻെറ 24 മണിക്കൂറും സജ്ജമായ ക്യൂ.ആ ര്‍.ടി സംവിധാനവും തയാറാക്കിയിട്ടുണ്ടെന്ന് സേഫ് സോണ്‍ സ്പെഷല്‍ ഓഫിസര്‍ പി.ഡി സുനില്‍ ബാബു പറഞ്ഞു. ഇടുക്കി ജില്ലയില്‍ എന്‍ഫോഴ്സ്മൻെറ്​ ആര്‍.ടി.ഒ ഹരികൃഷ്ണന്‍, കോട്ടയത്ത് എന്‍ഫോഴ്സ്മൻെറ്​ ആര്‍.ടി.ഒ ടോജോ എം. തോമസ് എന്നിവരാണ് ചുമതല വഹിക്കുക. മോട്ടോര്‍ വാഹന വകുപ്പി​ൻെറ രണ്ട് ക്രെയിനുകളും വിവിധ വാഹന നിര്‍മാതാക്കളുടെ മെക്കാനിക്കുകളും സ്പെയര്‍പാര്‍ട്സുകള്‍ അടങ്ങുന്ന ബ്രേക്ക് ഡൗണ്‍ വാഹനങ്ങളും ഇതി​ൻെറ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.