Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 11:58 PM GMT Updated On
date_range 18 Nov 2020 11:58 PM GMTശബരിമല തീര്‍ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
ശബരിമല: മണ്ഡല മകരവിളക്ക് തീര്ഥാടനേത്താടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്താറുള്ള റോഡ് സുരക്ഷ പദ്ധതിയായ സേഫ് സോണിൻെറ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വി.സി. വിനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രധാന കണ്‍ട്രോളിങ് ഓഫിസും കോട്ടയം ജില്ലയില്‍ എരുമേലി, ഇടുക്കി ജില്ലയില്‍ കുട്ടിക്കാനം എന്നീ രണ്ട് സബ്്കണ്ട്രോളിങ് ഓഫിസുകളും പ്രവര്‍ത്തനം ആരംഭിച്ചു. പട്രോളിങ് വാഹനങ്ങളിലും കണ്‍ട്രോളിങ് ഓഫിസുകളിലും വയര്‍ലെസ്, ജി.പി.എസ് തുടങ്ങി വാര്‍ത്താവിനിമയ സംവിധാനങ്ങളും ആരോഗ്യവകുപ്പിൻെറ ആംബുലന്‍സും വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പിൻെറ 24 മണിക്കൂറും സജ്ജമായ ക്യൂ.ആ ര്‍.ടി സംവിധാനവും തയാറാക്കിയിട്ടുണ്ടെന്ന് സേഫ് സോണ്‍ സ്പെഷല്‍ ഓഫിസര്‍ പി.ഡി സുനില്‍ ബാബു പറഞ്ഞു. ഇടുക്കി ജില്ലയില്‍ എന്‍ഫോഴ്സ്മൻെറ് ആര്.ടി.ഒ ഹരികൃഷ്ണന്, കോട്ടയത്ത് എന്‍ഫോഴ്സ്മൻെറ് ആര്.ടി.ഒ ടോജോ എം. തോമസ് എന്നിവരാണ് ചുമതല വഹിക്കുക. മോട്ടോര്‍ വാഹന വകുപ്പിൻെറ രണ്ട് ക്രെയിനുകളും വിവിധ വാഹന നിര്‍മാതാക്കളുടെ മെക്കാനിക്കുകളും സ്പെയര്‍പാര്‍ട്സുകള്‍ അടങ്ങുന്ന ബ്രേക്ക് ഡൗണ്‍ വാഹനങ്ങളും ഇതിൻെറ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story