ജാഗ്രതക്ക്​ കുറവില്ല, ശബരിമലയിൽ ഡ്യൂട്ടിക്ക്​ ആന്ധ്ര പൊലീസും

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടെങ്കിലും ശബരിമലയിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കി ജാഗ്രതയോടെ പൊലീസ്. സ്പെഷല്‍ ഓഫിസര്‍ സൗത്ത് സോണ്‍ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാറി​ൻെറ നേതൃത്വത്തിലാണ് സന്നിധാനത്ത് സുരക്ഷ ക്രമീകരണങ്ങള്‍. രണ്ട് ഡിവൈ.എസ്.പി, ആറ് ഇൻസ്​പെക്​ടർ, എസ്.ഐമാരും എ.എസ്.ഐമാരുമായി 45 പേർ, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ, സിവിൽ പൊലീസ്​ ഓഫിസർ എന്നിങ്ങനെ 295 പേരുമാണ് സന്നിധാനത്ത് സേവനത്തിനുള്ളത്. ഒരു വിങ്​ സ്​റ്റേ്​റ്റ് കമാന്‍ഡോ, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പ്ലാറ്റൂണ്‍, ബോംബ് സ്‌ക്വാഡ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഷാഡോ പൊലീസ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 11 അംഗ ആന്ധ്ര പൊലീസും സന്നിധാനത്ത് സേവനത്തിലുണ്ട്. കോവിഡ് പ്രോ​േട്ടാകോള്‍ പാലിച്ചാണ് പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്പെഷല്‍ ഓഫിസര്‍ ബി. കൃഷ്ണകുമാര്‍ പറഞ്ഞു. പമ്പയിലും നിലയ്ക്കലും സ്പെഷല്‍ ഓഫിസര്‍ എസ്​.പി കെ.എം. സാബു മാത്യുവി​ൻെറ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍. പമ്പയില്‍ 157ഉം നിലയ്ക്കല്‍ 164ഉം പൊലീസ് ഉദ്യോഗസ്ഥരാണ് സേവനത്തിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.