നിരീക്ഷകരെ നിയോഗിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ . ഐ.എ.എസ്, ഐ.എഫ്.എസ് കേഡറുകളിലുള്ള ഉദ്യോഗസ്ഥരാണ് ജില്ലകളിലെ പൊതു നിരീക്ഷകര്‍. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി.മാത്തച്ചനാണ് ജില്ലയുടെ പൊതുനിരീക്ഷകന്‍. ഹരിത തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കൈപ്പുസ്തകം കോട്ടയം: തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനം ഉറപ്പാക്കുന്നതിനായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നു പുറത്തിറക്കിയ കൈപ്പുസ്തകം സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തുതുടങ്ങി. തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രചാരണ സാമഗ്രികളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഉപയോഗിച്ചാല്‍ സംസ്ഥാനത്ത് ആകെ ഏകദേശം 5776 ടണ്‍ മാലിന്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. പ്രചാരണത്തില്‍ ഹരിതചട്ടപാലനം ഫലപ്രദമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചോദ്യോത്തരങ്ങളായാണ് ഇതില്‍ വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം പോളിങ്​ ബൂത്തുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലും കൗണ്ടറുകളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വരണാധികാരികളുടെയും ഓഫിസുകളിലും എത്തിച്ചിട്ടുള്ള കൈപ്പുസ്തകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. ജില്ലയില്‍ 373 പേര്‍ക്കുകൂടി കോവിഡ് കോട്ടയം: ജില്ലയില്‍ 373പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 372പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന്​ പുറത്തുനിന്നെത്തിയ ഒരാൾ രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 163 പുരുഷന്മാരും 160 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, 776പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3636 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം. കോട്ടയം-41 ചങ്ങനാ​േശ്ശരി-28 കാഞ്ഞിരപ്പള്ളി-26 പാറത്തോട്, കങ്ങഴ-15 ഈരാറ്റുപേട്ട-12 നീണ്ടൂര്‍, പള്ളിക്കത്തോട്, അയ്മനം, ചെമ്പ് -10 ഉദയനാപുരം-9 കരൂര്‍, അകലക്കുന്നം-8 ടി.വി പുരം, തലപ്പലം, കറുകച്ചാല്‍, മാടപ്പള്ളി-7 ചിറക്കടവ്, ഭരണങ്ങാനം, മുണ്ടക്കയം-6 കിടങ്ങൂര്‍, പൂഞ്ഞാര്‍, അയര്‍ക്കുന്നം, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട്, കുറവിലങ്ങാട്, കുറിച്ചി, വാഴപ്പള്ളി-5 എലിക്കുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂര്‍, ഞീഴൂര്‍-4 മരങ്ങാട്ടുപിള്ളി, വെച്ചൂര്‍, തീക്കോയി-3 അതിരമ്പുഴ, തൃക്കൊടിത്താനം, കടപ്ലാമറ്റം, പാമ്പാടി, വൈക്കം, പനച്ചിക്കാട്, പാലാ, പായിപ്പാട്, മുത്തോലി, കുമരകം, കാണക്കാരി, വിജയപുരം, നെടുംകുന്നം, മുളക്കുളം, വാഴൂര്‍, കൂരോപ്പട, വെള്ളാവൂര്‍, കൂട്ടിക്കല്‍, തലയാഴം, മേലുകാവ്, മീനടം-2 തിരുവാര്‍പ്പ്, മറവന്തുരുത്ത്, മൂന്നിലവ്, പുതുപ്പള്ളി, ഏറ്റുമാനൂര്‍, മണര്‍കാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍, എരുമേലി-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.