മനുഷ്യാവകാശ കമീഷൻ ഇടപെട്ടു: അധ്യാപകന്​ പെൻഷൻ ആനുകൂല്യങ്ങൾ

കോട്ടയം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ അധ്യയനവർഷം സർവിസിൽനിന്ന്​ വിരമിച്ച അധ്യാപകന് പെൻഷൻ ആനുകൂല്യം ലഭിച്ചു. നെടുങ്കുന്നം സൻെറ്​ ജോൺ ദ ബാപ്​റ്റിസ്​റ്റ്​ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ വിരമിച്ച കെ.എം. തോമസിനാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്കി​ൻെറ ഇടപെടലി​ൻെറ ഫലമായി പെൻഷൻ ആനുകൂല്യം ലഭിച്ചത്. പെൻഷൻ രേഖകൾ സ്കൂൾ പ്രിൻസിപ്പൽ കോട്ടയം റീജനൽ ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ, പ്രസ്തുത രേഖകൾ കറുകച്ചാൽ സബ്ട്രഷറിക്ക് നൽകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. തുടർന്ന് കമീഷൻ വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. പരാതിക്കാര​ൻെറ പെൻഷൻ രേഖകൾ സെപ്റ്റംബർ 14ന് കറുകച്ചാൽ സബ്ട്രഷറിക്ക് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ ആനുകൂല്യം ലഭിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.