Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 11:58 PM GMT Updated On
date_range 18 Nov 2020 11:58 PM GMTമനുഷ്യാവകാശ കമീഷൻ ഇടപെട്ടു: അധ്യാപകന് പെൻഷൻ ആനുകൂല്യങ്ങൾ
text_fieldsbookmark_border
കോട്ടയം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ അധ്യയനവർഷം സർവിസിൽനിന്ന് വിരമിച്ച അധ്യാപകന് പെൻഷൻ ആനുകൂല്യം ലഭിച്ചു. നെടുങ്കുന്നം സൻെറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച കെ.എം. തോമസിനാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻെറ ഇടപെടലിൻെറ ഫലമായി പെൻഷൻ ആനുകൂല്യം ലഭിച്ചത്. പെൻഷൻ രേഖകൾ സ്കൂൾ പ്രിൻസിപ്പൽ കോട്ടയം റീജനൽ ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ, പ്രസ്തുത രേഖകൾ കറുകച്ചാൽ സബ്ട്രഷറിക്ക് നൽകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. തുടർന്ന് കമീഷൻ വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻെറ പെൻഷൻ രേഖകൾ സെപ്റ്റംബർ 14ന് കറുകച്ചാൽ സബ്ട്രഷറിക്ക് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ ആനുകൂല്യം ലഭിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story