ബൈക്ക് ​കാറിലിടിച്ചുകയറി; വിദ്യാർഥിക്ക്​ ദാരുണാന്ത്യം

അപകടം മണിപ്പുഴ - ഈരയിൽക്കടവ് ബൈപാസ് റോഡിൽ കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് ​കാറിലിടിച്ചുകയറി വിദ്യാർഥി മരിച്ചു. പനച്ചിക്കാട് വില്ലേജ് ഓഫിസ്​ ഉദ്യോഗസ്ഥനായ പുതുപ്പള്ളി ഇരവിനല്ലൂർ ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോപാലകൃഷ്‌ണൻ നായരുടെ മകൻ ജി.ഗോകുലാണ് (20) മരിച്ചത്. വെള്ളിയാഴ്​ച ഉച്ചക്ക്​ ഒന്നരയോടെ മണിപ്പുഴ - ഈരയിൽക്കടവ് ബൈപാസ് റോഡിലായിരുന്നു അപകടം. മണർകാട് സൻെറ്​ മേരീസ് ഐ.ടി.ഐ വിദ്യാർഥിയാണ് ഗോകുൽ. സുഹൃത്തി​ൻെറ ആഡംബരബൈക്കിലെത്തിയ ഗോകുലി​ൻെറ അമിതവേഗവും കാർഡ്രൈവറുടെ അശ്രദ്ധയുമാണ്​ അപകടത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. മണിപ്പുഴ ഭാഗത്തുനിന്ന്​ വരുകയായിരുന്ന ഗോകുൽ, മുന്നിൽ പോകുന്ന ബൈക്കിനെ മറികടക്കാനായി അമിതവേഗത്തിൽ സഞ്ചരിച്ചതായാണ്​ പൊലീസി​ൻെറ നിഗമനം. ഇതിനിടെ, മുന്നിൽ പോകുകയായിരുന്ന കാർ ബൈപാസി​ൻെറ നിന്ന്​ മുപ്പായിപ്പാടം ഭാഗത്തേക്ക് തിരിയാൻ ശ്രമിച്ചു. ഇത്​ വിജയിക്കാതിരുന്നതോടെ കാർ പിന്നോ​ട്ടെടുത്തു. ഇതിനിടെ ലഭിച്ച പഴുതിലൂടെ ഗോകുലിനു മുന്നിൽ വന്ന ബൈക്ക്​ കടന്നുപോയി. ഇതേ രീതിയിൽ പോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ഗോകുലി​ൻെറ ബൈക്ക് കാറി​ൻെറ മുന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന്​ 50 മീറ്ററോളം ദൂരത്തേക്ക്​ ഗോകുൽ തെറിച്ചു വീണു. നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: തെങ്ങണ ഗുഡ്‌ഷെപ്പേഡ് കോളജ് അധ്യാപിക എസ്.ശ്രീലത. സഹോദരി: ഗായത്രി. സംസ്‌കാരം ശനിയാഴ്​ച വൈകീട്ട് മൂന്നിന്​ വീട്ടുവളപ്പിൽ. പടങ്ങൾ KTG Accident -കോട്ടയം ഈരയിൽകടവിൽ കാറിലിടിച്ചുകയറിയ ബൈക്ക്​ KTG Gokul -കോട്ടയം ഈരയിൽകടവിൽ ബൈക്ക്​ കാറിലിടിച്ച്​ മരിച്ച ഗോകുൽ (20)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.