എം.ജി ബിരുദ ഏകജാലകം: ഒന്നാം സപ്ലിമൻെററി അലോട്ട്മൻെറ് പ്രസിദ്ധീകരിച്ചു കോട്ടയം: സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമൻെററി അലോട്ട്മൻെറ് പ്രസിദ്ധീകരിച്ചു. അലോട്ട്മൻെറ് ലഭിച്ചവർ നവംബർ 17ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം. പരീക്ഷ തീയതി രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ ഇംപ്രൂവ്മൻെറ്/റീഅപ്പിയറൻസ്) യു.ജി പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ -മേഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ ഒന്നിന് ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ -സപ്ലിമൻെററി/മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 30ന് ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.കോം (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ നവംബർ 25ന് ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. ഒന്നാം സെമസ്റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമൻെററി) പരീക്ഷകൾ നവംബർ 27ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 16വരെയും 525 രൂപ പിഴയോടെ 17വരെയും 1050 രൂപ സൂപ്പർഫൈനോടെ 18വരെയും അപേക്ഷിക്കാം. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ് 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ പ്രോസ്, ഓതൻറിക് സ്റ്റഡി ഓഫ് ഹിന്ദി പോയട്രി, ലിറ്റററി ക്രിട്ടിസിസം, ഫെമിനിസ്റ്റ് ലിറ്ററേച്ചർ ഇൻ ഹിന്ദി എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം നവംബർ 18, 20, 23, 25 തീയതികളിൽ നടക്കും. ആറാം സെമസ്റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ് -2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ കംപാരറ്റേറ്റിവ് ലിറ്ററേച്ചർ, ഫിക്ഷൻ (നോവൽ ആൻഡ് ഷോർട്ട് സ്റ്റോറീസ്), ഡ്രാമ ആൻഡ് വൺ ആക്ട് പ്ലേസ്, തിയററ്റിക്കൽ ആൻഡ് അപ്ലൈഡ് ഗ്രാമർ, ചോയ്സ് ബേസ്ഡ് കോഴ്സ് ലിറിക്കൽ പോയട്രി ഓഫ് ഹിന്ദി വിത്ത് സ്പെഷൽ റഫറൻസ് ടു ഭ്രമർ ഗീത് ആൻഡ് മധുശാല എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം നവംബർ 30, ഡിസംബർ രണ്ട്, നാല്, ഏഴ്, ഒമ്പത് തീയതികളിൽ നടക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. എം.എഡ്: താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2020-22 ബാച്ച് എം.എഡ് പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമൻെററി (പുതിയ സ്കീം -2016 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് നവംബർ 25വരെ അപേക്ഷിക്കാം. 2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമൻെററി (പഴയ സ്കീം -2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 25വരെ അപേക്ഷിക്കാം. 2019 ആഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി മോഡൽ 1, 2, 3 (2013 വരെ അഡ്മിഷൻ) സപ്ലിമൻെററി/മേഴ്സി ചാൻസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 26വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡൻറ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2011ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫീസടച്ച് നവംബർ 26വരെ നേരിട്ട് അപേക്ഷിക്കണം. ഫാക്കൽറ്റി ഡെവലപ്മൻെറ് പ്രോഗ്രാം എം.ജി യൂനിവേഴ്സിറ്റി യു.ജി.സി-എം.എച്ച്.ആർ.ഡി സ്ട്രെയ്ഡ് പ്രോഗ്രാമിൻെറ ഭാഗമായി ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ സൻെറർ സർവകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്കായി ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്മൻെറ് പ്രോഗ്രാം നടത്തുന്നു. നവംബർ 23 മുതൽ 29വരെയാണ് പ്രോഗ്രാം. എൻറർപ്രണർഷിപ്, ബിസിനസ് സ്റ്റാർട്ടപ് എന്നിവയെ ഉദ്ദേശിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിന് stride@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 17നകം അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 9847901149.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.