സ്വർണക്കടത്ത് കേസ്​ അട്ടിമറിക്കാൻ സി.പി.എം–ബി.ജെ.പി ധാരണ -മുല്ലപ്പള്ളി

തൊടുപുഴ: സ്വർണക്കടത്ത് കേസ്​ അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും രഹസ്യധാരണ ഉണ്ടാക്കിയതായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്ര​ൻെറ തിടുക്കത്തി​െല ഡൽഹിയാത്ര സി.പി.എം-ബി.ജെ.പി രഹസ്യധാരണ ഉറപ്പിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡൽഹിയിലാണ്​ ഗൂഢാലോചന നടന്നത്​. സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും നീക്കുപോക്ക്​ ഉണ്ടാക്കാൻ ശ്രമിക്കുന്നതായും വിശ്വസനീയമായി അറിയുന്നതായി മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ്​ ജില്ല നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, റോയി കെ. പൗലോസ്​, ടോമി കല്ലാനി, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ്​ എം.പി, ഇ.എം. ആഗസ്​തി, ജോയി തോമസ്​, യു.ഡി.എഫ്​ ചെയർമാൻ എസ്​. അശോകൻ, തോമസ്​ രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്​മാൻ, ടി.ജി.ജി. കൈമൾ, ശ്രീമന്ദിരം ശശികുമാർ, ആർ. ബാലൻ പിള്ള, എം.കെ. പുരുഷോത്തമൻ, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.ഐ. ബെന്നി സ്വാഗതവും എം.പി. അർജുനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.