കോട്ടയം ജില്ല പഞ്ചായത്തിൽ കോൺഗ്രസ്​-കേരള കോൺഗ്രസ്​ ധാരണ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി. ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ ധാരണ രൂപപ്പെട്ടത്​. ജില്ല പഞ്ചായത്തില്‍ ജോസഫ്​ വിഭാഗം ഒന്‍പത് സീറ്റിൽ മത്സരിക്കുമെന്ന്​ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്​ണനും മോൻസ്​ ജോസഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈക്കം, വെള്ളൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂർ, അതിരമ്പുഴ ഡിവിഷനുകളിലാകും കേരള കോൺഗ്രസ്​ മത്സരിക്കുക. ശേഷിക്കുന്ന 13 സീറ്റുകളിൽ ആരൊക്കെയെന്നത്​ സംബന്ധിച്ച്​ ചൊവ്വാഴ്​ച തീരുമാ​നമെടുക്കുമെന്ന്​ തിരുവഞ്ചൂർ പറഞ്ഞു. എരുമേലി ഡിവിഷൻ മുസ്​ലിം ലീഗ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനം സംബന്ധിച്ച്​ തെരഞ്ഞെടുപ്പിനുശേഷം തീരുമാനമെടുക്കും. ബ്ലോക്ക്​-ഗ്രാമ പഞ്ചായത്ത്​ തലത്തിലും ധാരണയിലെത്തിയിട്ടുണ്ട്​. മറ്റ്​ ഘടകകക്ഷികളുമായി ചർച്ച നടത്തിയശേഷം താഴെതലത്തിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പ്​, ജോയ്​ എബ്രഹാം, ജോസി സെബാസ്​റ്റ്യൻ, സജി മഞ്ഞക്കടമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു. സംയുക്​ത കേരള കോൺഗ്രസ്​ കഴിഞ്ഞ തെര​െഞ്ഞടുപ്പിൽ മത്സരിച്ച 11 സീറ്റുകളും വേണമെന്നായിരുന്നു ജോസഫി​ൻെറ ആവശ്യം. എന്നാൽ, കോൺഗ്രസ്​ നിലപാട്​ ശക്​തമാക്കിയതോടെ 10, പിന്നീട്​ ഒമ്പത്​ സീറ്റ്​ എന്ന നിലയിലേക്ക്​ കാര്യങ്ങൾ എത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.