തിയോഡോഷ്യസ് മെത്രാപ്പോലീത്തക്ക്​ ആശംസയുമായി ഓർത്തഡോക്സ് സഭ

കോട്ടയം: മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനായി അഭിഷിക്തനാകുന്ന ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തക്ക്​ ആശംസകളുമായി ഓർത്തഡോക്സ് സഭ. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനാണ്​ റാന്നി മാർത്തോമ സൻെററിലെത്തി ആശംസകളും ആദരവും അറിയിച്ചത്​. മാർത്തോമ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി പി. എബ്രഹാം, ട്രഷറർ സജി മുക്കരണത്ത്, ഓർത്തഡോക്സ് ​ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവരും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.