തേക്കടിയിലെ ബോട്ടുകളിൽ തുറമുഖ വകുപ്പ് അധികൃതരുടെ സുരക്ഷ പരിശോധന

കുമളി: തേക്കടി തടാകത്തിലെ ബോട്ടുകളിൽ സംസ്ഥാന തുറമുഖ വകുപ്പ് അധികൃതർ സുരക്ഷ പരിശോധന നടത്തി. തുറമുഖ വകുപ്പിലെ സർവേയർ പി.കെ. മുഹമ്മദി​ൻെറ നേതൃത്വത്തിലാണ് രണ്ടുദിവസമായി പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടുകൾ കരയിൽ കയറ്റിവെച്ചിരുന്നു. അടിത്തട്ട് (ഹള്ള്) പരിശോധനയുടെ ഭാഗമായാണ് കരക്ക്​ കയറ്റിയത്. വനം വകുപ്പി​ൻെറ നാലുബോട്ടുകൾ, പൊലീസി​ൻെറ രണ്ട്,​ തമിഴ്നാട് പൊതുമരാമത്ത് വകുപ്പി​ൻെറ ബോട്ടുകൾ, കെ.ടി.ഡി.സിയുടെ യാത്രാബോട്ടുകൾ എന്നിവയാണ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയത്. തേക്കടി ബോട്ട് ദുരന്തത്തിനുശേഷം ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയും യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തിരുന്നു. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തടാകത്തിൽ സവാരി നടത്താനാവൂ. ഇതിന്​ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ പരിശോധനക്കെത്തിയത്. പരിശോധനയിൽ തകരാറുകളൊന്നും കണ്ടെത്താനായിട്ടി​െല്ലന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഉടൻ നൽകുമെന്നും സർവേയർ 'മാധ്യമ'ത്തോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.