എൻജിനീയർമാരുടെ നടപടി വിവാദത്തിൽ

പാലാ: രാമപുരം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വാട്സ്​ആപ് ഗ്രൂപ്പിൽ വൈദ്യുതി വരുന്നതിനെച്ചൊല്ലി ഉപഭോക്താക്കൾക്ക് പരസ്പരവിരുദ്ധ ഉത്തരങ്ങൾ നൽകിയ . ശനിയാഴ്​ച ഉച്ചക്ക്​ 12.09 ന് മുണ്ടകപ്പലത്തുനിന്ന് ഒരു ഉപഭോക്താവ് വാട്സ്​ആപ് ഗ്രൂപ്പിൽ മുണ്ടകപ്പലത്ത് കറൻറില്ല എന്ന വോയ്സ് മെസേജ് ഇട്ട് പരാതിപ്പെട്ടു. 12.36ന് 'വന്നല്ലോ' (കറൻറ്) എന്ന് സബ് എൻജിനീയറുടെ മറുപടി വന്നു. 12.47ഓടെ അസി. എൻജിനീയറുടെ മറുപടിയെത്തി; '11 കെ.വി. ലൈനിൽ പണി നടക്കുന്നതിനാൽ രണ്ടുമണിക്ക്​ വൈദ്യുതി എത്തുമെന്ന്​ പ്രതീക്ഷിക്കാം.' ഇതിൽ ഏതാണുശരി എന്ന ഉപഭോക്താവി​ൻെറ ചോദ്യത്തിന് 'കറൻറ് നേരത്തേ വന്നതും കുഴപ്പമായോ' എന്നായിരുന്നു സബ് എൻജിനീയറുടെ മറുപടി. ത​ൻെറ മറുപടിയെ ന്യായീകരിക്കാനുള്ള ശ്രമം അസി. എൻജിനീയറുടെ ഭാഗത്തുനിന്നുമുണ്ടായി. ഗ്രൂപ് അഡ്മിൻമാരായ എൻജിനീയർമാർക്കാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി വ്യക്തയില്ലാതെവന്നത് എന്നതും ശ്രദ്ധേയമാണ്. വാട്സ്​ആപ് ഗ്രൂപ്പിൽ ഉപഭോക്താക്കൾ പല പരാതികളും നിരത്തുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉത്തരം നൽകാൻ രാമപുരം സെഷനിലെ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഉപഭോക്താക്കൾക്ക് പരാതി അറിയിക്കാനും അതിന് ഉദ്യോഗസ്ഥർക്ക് മറുപടി നൽകാനും തകരാർ യഥാസമയം പരിഹരിച്ച് വൈദ്യുതി വിതരണം സുഗമമാക്കാൻ സഹായമേകാനും ലക്ഷ്യമിട്ടാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 'സേഫ്റ്റി പബ്ലിക് ഇ എസ്. രാമപുരം' എന്ന പേരിൽ വാട്സ്​ആപ് ഗ്രൂപ്പ് രൂപവത്​കരിച്ചത്. രാമപുരം അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ, സബ് എൻജിനീയർ എന്നിവരാണ് അഡ്മിൻമാർ. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതി​ൻെറ സമയത്തെച്ചൊല്ലി തർക്കം വന്ന സാഹചര്യത്തിൽ വേണ്ട തുടർ നടപടി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ സാജമ്മ ജെ.പുന്നൂർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ റെയ്ന മോൾ എന്നിവർ അറിയിച്ചു. KTL kseb കെ.എസ്.ഇ.ബി വാട്സ്​ആപ്പിൽ എൻജിനീയർമാർ പരസ്പര വിരുദ്ധമായി നൽകിയ മറുപടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.