അഖിലകേരള ചാച്ചാ നെഹ്റു മത്സരം

കോട്ടയം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഓൺലൈൻ ചാച്ചാ നെഹ്റു മത്സരം സംഘടിപ്പിക്കുന്നു. അഞ്ച്​ വയസ്സ് വരെയുള്ള കുട്ടികൾ ഗ്രൂപ് എ, അഞ്ച്​ വയസ്സിനു മുകളിൽ ഗ്രൂപ് ബി എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായി മത്സരം നടക്കും. നടപ്പിലും എടുപ്പിലും വസ്​ത്രധാരണത്തിലും ചാച്ചാജിയെ അനുകരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി 30 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോ 9400509367, 9447462904 എന്നീ വാട്ട്സ്​ആപ് നമ്പറുകളിൽ ഒന്നിൽ 12ന്​ മുമ്പ്​ അയച്ചുകൊടുക്കണം. രജിസ്​േട്രഷൻ ഫീസില്ല. വിജയികൾക്കുള്ള സമ്മാന വിതരണം ശിശുദിനമായ 14ന്​ രാവിലെ 11ന്​ വൈ.എം.സി.എയിൽ നടക്കും. ഹൈമാസ്​റ്റ്​ ലൈറ്റുകള്‍ തെളിയുന്നില്ല പാലാ: ജനറല്‍ ആശുപത്രി ജങ്​ഷനിലെയും ആശുപത്രി പരിസരത്തെയും ഹൈമാസ്​റ്റ്​ ലൈറ്റുകള്‍ തെളിയുന്നില്ലെന്ന് പരാതി. പാലാ പൗരസമിതി പ്രവര്‍ത്തകരാണ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. യോഗത്തില്‍ പി. പോത്തന്‍, ജോണി പന്തപ്ലാക്കല്‍, സേബി വെള്ളരിങ്ങാട്ട്, അനൂപ് ബോസ്, ബേബി കീപ്പുറം, ജോസ്, ജോയി ചാലില്‍, ജയിംസ് ചാലില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.