Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 12:01 AM GMT Updated On
date_range 8 Nov 2020 12:01 AM GMTഅഖിലകേരള ചാച്ചാ നെഹ്റു മത്സരം
text_fieldsbookmark_border
കോട്ടയം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഓൺലൈൻ ചാച്ചാ നെഹ്റു മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾ ഗ്രൂപ് എ, അഞ്ച് വയസ്സിനു മുകളിൽ ഗ്രൂപ് ബി എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായി മത്സരം നടക്കും. നടപ്പിലും എടുപ്പിലും വസ്ത്രധാരണത്തിലും ചാച്ചാജിയെ അനുകരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരമാവധി 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ 9400509367, 9447462904 എന്നീ വാട്ട്സ്ആപ് നമ്പറുകളിൽ ഒന്നിൽ 12ന് മുമ്പ് അയച്ചുകൊടുക്കണം. രജിസ്േട്രഷൻ ഫീസില്ല. വിജയികൾക്കുള്ള സമ്മാന വിതരണം ശിശുദിനമായ 14ന് രാവിലെ 11ന് വൈ.എം.സി.എയിൽ നടക്കും. ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയുന്നില്ല പാലാ: ജനറല്‍ ആശുപത്രി ജങ്ഷനിലെയും ആശുപത്രി പരിസരത്തെയും ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയുന്നില്ലെന്ന് പരാതി. പാലാ പൗരസമിതി പ്രവര്‍ത്തകരാണ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. യോഗത്തില്‍ പി. പോത്തന്, ജോണി പന്തപ്ലാക്കല്‍, സേബി വെള്ളരിങ്ങാട്ട്, അനൂപ് ബോസ്, ബേബി കീപ്പുറം, ജോസ്, ജോയി ചാലില്‍, ജയിംസ് ചാലില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story