അഡ്മിഷന്‍ ആരംഭിച്ചു

ചങ്ങനാശ്ശേരി: നെടുംകുന്നം സൻെറ്​ ജോണ്‍ ദ ബാപ്റ്റിസ്​റ്റ്​ കോളജ് ഓഫ്‌ സ്പെഷൽ എജുക്കേഷനില്‍ 2020-'22 ബാച്ചിലേക്കുള്ള ബി.എഡ് സ്പെഷല്‍ (ഐ.ഡി) കോഴ്സി​ൻെറ അഡ്മിഷന്‍ അരംഭിച്ചു. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ എം.ജി യൂനിവേഴ്സിറ്റി ഏകജാലക സംവിധാനത്തിലൂടെ 14ന് മുമ്പ് രജിസ്ട്രേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0481-2485048, 9744043001, 9447213103. മാതൃഭാഷാ വാരാചരണം ചങ്ങനാശ്ശേരി: എസ്.ബി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കേരളീയം മാതൃഭാഷാ വാരാചരണം നടത്തി. സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ വി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു നടമുഖത്ത് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ആൻറണി മാത്യു, ഹെഡ്മാസ്​റ്റർ ഫാ. റോജി വല്ലയില്‍, വര്‍ഗീസ് ആൻറണി, ഫിലിപ്പോസ് തത്തംപള്ളി, ജോണ്‍ പീറ്റര്‍, റിന്‍സ് വര്‍ഗീസ്, ജോസഫ് ചാക്കോ, ആന്‍സി ജോസഫ്, ജോളി അഗസ്​റ്റിന്‍, ടിറ്റി ചാണ്ടി, ചെറി അലക്‌സ് എന്നിവര്‍ സംസാരിച്ചു. കുറുക്കന്‍ ശല്യം രൂക്ഷം: നാട്ടുകാര്‍ ഭീതിയില്‍ ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്ത് മാന്നില പ്രദേശത്ത് കുറുക്കന്‍ ശല്യം രൂക്ഷമായി. രാത്രിയില്‍ സംഘം ചേര്‍ന്നെത്തുന്ന കുറുക്കന്മാര്‍ കോഴികളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നു. പ്രദേശത്തെ മിക്ക വീടുകളിലെയും കോഴികളെ കൊന്നൊടുക്കക്കഴിഞ്ഞു. രാത്രിയില്‍ വീട്ടുമുറ്റത്തെത്തി കൂവുന്ന കുറുക്കന്മാരെ നാട്ടുകാര്‍ ഏറിഞ്ഞോടിക്കുകയാണ് പതിവ്. രാത്രി കുറുക്കന്‍ കൂവല്‍ പതിവായിരിക്കുകയാണ്. മുറ്റത്തെത്തി കൂവുമ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇടു​േമ്പാള്‍ ഓടിമറയും. പ്രദേശത്തെ കുറ്റിക്കാടുകളിലും കാടുകയറിയ റബര്‍ തോട്ടങ്ങളിലുമാണ് ഇവ തമ്പടിക്കുന്നത്. തോട്ടങ്ങളില്‍ കയ്യാലകള്‍ തുരന്ന് വലിയ ഗര്‍ത്തമുണ്ടാക്കി പകല്‍ ഇതിനുള്ളിലാണ് കഴിയുന്നത്. ഇവയുടെ ആക്രമണം ഭയന്നാണ് നാട്ടുകാര്‍ കഴിയുന്നത്. സന്ധ്യമയങ്ങുന്നതോടെ കൂട്ടമായി ഇറങ്ങുന്ന കുറുക്കന്മാർ കൂവുമ്പോൾ നായ്ക്കളും കുരച്ചുതുടങ്ങും. പിന്നെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പേടിയാണ്. റബർ തോട്ടങ്ങളോട് ചേർന്ന ഒറ്റപ്പെട്ട വീടുകളിൽ സ്ത്രീകളും കുട്ടികളും പകൽപോലും ഭീതിയോടെയാണ് കഴിയുന്നത്. പ്രദേശത്ത് കാടുകയറിയ ആളൊഴിഞ്ഞ പറമ്പുകളിലെ കാടുകൾ വെട്ടിത്തെളിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.