കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവിസുകളെല്ലാം സൂപ്പർ എക്​സ്​പ്രസ്​ ആക്കും

കോട്ടയം: ദീർഘദൂര-അന്തർ സംസ്ഥാന സൂപ്പർ ഫാസ്​റ്റ്​ ബസുകൾ സൂപ്പർ എക്​സ്​പ്രസും സൂപ്പർ ഡീലക്​സുമായി മാറ്റാൻ കെ.എസ്​.ആർ.ടി.സി തീരുമാനം. പുതിയ കൺ​െവൻഷനൽ എയർ സസ്​പെൻഷൻ ബസുകൾ എത്തുന്നതോടെയാകും ബസുകളുടെ മാറ്റം. ഇതിന്​ വിവിധ ഡിപ്പോകളിൽനിന്നുള്ള ദീർഘദൂര-ടേക്ക്​ ഓവർ സർവിസുകളുടെ കൃത്യമായ വിവരശേഖരണം നടത്തിവരുകയാണ്​. ദീർഘദൂര സർവിസുകളിൽ സൂപ്പർ എക്​സ്പ്രസ്​ ആക്കേണ്ട ബസുകളുടെ ലിസ്​റ്റ്​ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയശേഷമാണ്​ തയാറാക്കുന്നത്​. ഡ്യൂട്ടിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ അടക്കം ചർച്ച ചെയ്​താണ്​ നടപടി. കൂടുതൽ യാത്രസുഖം നൽകുന്നതിനൊപ്പം വരുമാനവർധനയും ലക്ഷ്യമിടുന്നു. ദീർഘദൂര സർവിസുകൾക്കായി 72 പുതിയ ബസ്​ ലഭ്യമാക്കും. ഇതോടൊപ്പം നിരത്തിലുള്ള ബസുകൾ സി.എൻ.ജിയിലേക്ക്​ മാറ്റാനുള്ള നടപടികളും ആരംഭിക്കും. സ്വകാര്യ ബസുകളിൽനിന്ന്​ ഏറ്റെടുത്ത മുഴുവൻ ദീർഘദൂര റൂട്ടുകളിലും സൂപ്പർ എക്​സ്​പ്രസ്​ ബസുകൾ ഓടിക്കും. ഇപ്പോൾ സൂപ്പർ ഫാസ്​റ്റ്​ ബസുകളാണ്​ ഓടുന്നത്​. ഇനിയും ഏറ്റെടുക്കാനുള്ള സ്വകാര്യബസ്​ പെർമിറ്റുകളും ഉടൻ ഏറ്റെടുക്കും. സി.എ.എം. കരീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.