പൊന്മുടി അണക്കെട്ടി​െൻറ ഒരു ഷട്ടർ ഉയർത്തി

പൊന്മുടി അണക്കെട്ടി​ൻെറ ഒരു ഷട്ടർ ഉയർത്തി അടിമാലി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്​ എത്തിയ സാഹചര്യത്തില്‍ പൊന്മുടി അണക്കെട്ടി​ൻെറ ഒരു ഷട്ടര്‍ ഉയര്‍ത്തി. വൃഷ്​ടിപ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടർ തുറന്നത്. രണ്ടാമത്തെ ഷട്ടര്‍ 15 സൻെറിമീറ്ററാണ്​ ഉയര്‍ത്തിയിരിക്കുന്നത്. പന്നിയാറി​ൻെറയും മുതിരപ്പുഴയാറി​ൻെറയും പെരിയാറി​ൻെറയും ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട് 5.30നാണ് ഷട്ടർ ഉയർത്തിയത്. ചിത്രം: TDG Ponmudi Dam പൊന്മുടി അണക്കെട്ട് തുറന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.