അമാന്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സീറ്റ് ഒഴിവ്

must പായിപ്പാട്: എം.ജി യൂനിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള പായിപ്പാട് അമാന്‍ കോളജ് ഓഫ് സയന്‍സ് ടെക്നോളജിയില്‍ ബി.കോം (എം.ടി) ബി.കോം (സി.എ), ബി.എ (ട്രിപ്പിള്‍ മെയിന്‍), ബി.ബി.എ, ബി.സി.എ ആന്‍ഡ് എം.കോം കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 9744234567, 9447391024. ദേശീയ പണിമുടക്ക് : സംയുക്ത കണ്‍വെന്‍ഷന്‍ നടത്തി ചങ്ങനാശ്ശേരി: ആദായനികുതിയുടെ പരിധിയില്‍ വരാത്ത എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപ ധനസഹായം നല്‍കുക, എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യധാന്യം, ആറുമാസത്തേക്ക് സൗജന്യമായി വിതരണം ചെയ്യുക, തൊഴിലുറപ്പു പദ്ധതി 200 തൊഴില്‍ ദിനങ്ങളായി വര്‍ധിപ്പിച്ച് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു. എച്ച്.എം.എസ്, യു.ടി.യു.സി, എസ്.ടി.യു, കെ.ടി.യു.സി തുടങ്ങിയ ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള നവംബര്‍ 26ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ വി.ആര്‍.ബി ഭവനില്‍ കൂടിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എ.ഐ.യു.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ്​ കെ.എന്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ. ലക്ഷ്മണന്‍ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.എസ്. നിസ്താര്‍, എസ്.ടി.യു ജില്ല സെക്രട്ടറി ഹലീല്‍ റഹ്മാന്‍, ടി.പി. അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.