എം.സി റോഡിൽ ഉദ്യാനം ഒരുങ്ങുന്നു

കുറവിലങ്ങാട്: ടേക്ക് എ ബ്രേക്ക് എന്ന ആശയവുമായി എം.സി റോഡരികിൽ ഉദ്യാനവും വിശ്രമകേന്ദ്രവും ഒരുങ്ങുന്നു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്താണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വികസന ഫണ്ട്, ശുചിത്വമിഷൻ വിഹിതം എന്നിവ ഉൾപ്പെടുത്തി വിശ്രമകേന്ദ്രം നിർമിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വഴിയോര ഉദ്യാനവും കുട്ടികളുടെ പാർക്കും നിർമിക്കും. 20 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം. ഫലവൃക്ഷോദ്യാനം, പൂന്തോട്ടം, പുൽത്തകിടി, ഇരിപ്പിടം, കുട്ടികൾക്കുള്ള കളിസ്ഥലം, ലഘുഭക്ഷണം കഴിക്കുന്നതിന് മുളകൊണ്ടും ഈറ്റകൊണ്ടുമുള്ള കോട്ടേജുകൾ, കഫറ്റേരിയ, ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ശൗചാലയങ്ങൾ എന്നിവ വിഭാവനം ചെയ്തിരിക്കുന്നു. എം.സി റോഡ് നവീകരണം നടത്തിയപ്പോൾ വളവ് നിവർത്തിയപ്പോൾ പുറമ്പോക്കായി അവശേഷിക്കുന്ന 20 സൻെറ്​ ഭൂമിയിലാണ് നിർമാണം. ഭൂമിയുടെ പ്രാഥമിക പരിശോധന പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തി. ദീർഘ, ഹ്രസ്വദൂര സഞ്ചാരികൾക്കും ചരക്ക് ലോറി ഡ്രൈവർമാർക്കും യാത്രാക്ഷീണം മാറ്റാനും കുളിച്ച് ക്ഷീണമകറ്റാനും സഹായിക്കും. ഇതുവഴി അപകടം കുറക്കാനാവും. കഫറ്റേരിയയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ നാടൻ വിഭവങ്ങളും ലഘുഭക്ഷണവുമൊരുക്കും. ഇരുപത്തിയഞ്ചോളം ചെറുവാഹനങ്ങൾക്കും പത്തോളം‌ വലിയ വാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാം. മഴക്കാലത്ത് മഴ നനയാതെ സുരക്ഷിതമായി ഇറങ്ങാവുന്ന ഡ്രൈവ് ഇൻ രീതിയിലാണ് പദ്ധതി. കെട്ടിട നിർമാണത്തിനും ഫലവൃക്ഷോദ്യാനം, പൂന്തോട്ടം എന്നിവയുടെ നിർമാണവും പരിപാലനവും ലക്ഷ്യമിട്ടും ജലലഭ്യത ഉറപ്പ് വരുത്തുന്നതിന്​ തൊഴിലുറപ്പ് പദ്ധതിയിൽ കിണർ നിർമിക്കും. രണ്ടാം ഘട്ടമായി ഷീലോഡ്ജ് സ്ഥാപിക്കാനുള്ള രൂപരേഖയും തയാറായിവരുന്നു. ബസ് സര്‍വിസ് തുടങ്ങി പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയില്‍നിന്ന്​ അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലൂടെ കോട്ടയത്തിന് പുതിയ ബസ് ആരംഭിച്ചു. ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാവിലെ 7.50ന് പൊന്‍കുന്നത്തുനിന്ന്​ ആരംഭിച്ച് കൂരാലി, ചെങ്ങളം, പള്ളിക്കത്തോട്, അരുവിക്കുഴി, ളാക്കാട്ടൂര്‍ സ്‌കൂള്‍, മുറിയാങ്കല്‍പടി, പൂതിരിക്കല്‍ കുരിശ്, മാലംപാലം, മണര്‍കാട്, വടവാതൂര്‍, കഞ്ഞിക്കുഴി വഴി 8.30ന് കോട്ടയത്തെത്തും. 9.50ന് കോട്ടയത്തുനിന്ന്​ ദേശീയപാതയിലൂടെ മുണ്ടക്കയം, മുണ്ടക്കയത്തുനിന്ന്​ എരുമേലിയിലെത്തി ഉച്ചക്ക്​ ഒന്നിന് തിരിച്ചു മുണ്ടക്കയം വഴി കോട്ടയത്തെത്തും. വൈകീട്ട് അഞ്ചിന് കോട്ടയത്തുനിന്ന്​ മണര്‍കാട്, പള്ളിക്കത്തോട്, പൊന്‍കുന്നം വഴി 7.20ന് മുണ്ടക്കയത്തെത്തി തിരിച്ച് പൊന്‍കുന്നത്ത് സ്​റ്റേ ചെയ്യും. KTL BUS KSRTC കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയില്‍നിന്ന്​ ആരംഭിച്ച ബസ് സര്‍വിസി​ൻെറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.