വിദ്യാഭ്യാസ തട്ടിപ്പ്: ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ

കോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത്​ കോടികൾ തട്ടിയ കേസിൽ അറസ്​റ്റിലായ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചു. തിരുവല്ല പെരുന്തുരുത്തി പഴയചിറ വീട്ടിൽ ബിനു ചാക്കോക്കെതിരെ ബുധനാഴ്ച മൂന്നു പേരാണ് കോട്ടയം വെസ്​റ്റ് പൊലീസിൽ പരാതി നൽകിയത്. പലരിൽനിന്നായി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്​ ലഭിച്ച പരാതി. ചങ്ങനാശ്ശേരി, കുറവിലങ്ങാട്, മണർകാട്, തിരുവല്ല പൊലീസ് സ്​റ്റേഷനുകളിലും കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ കോടതികളിലും ഇയാൾക്കെതിരെ നിലവിൽ തട്ടിപ്പുകേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിയും തിരുവാതുക്കൽ താമസക്കാരനുമായ നൗഷാദി​ൻെറ മകൾക്ക് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത്​ 20 ലക്ഷം തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം കോട്ടയം വെസ്​റ്റ് പൊലീസ് അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം കേന്ദ്രമാക്കി കാത്തലിക് ഫോറം എന്ന പേരിൽ സംഘടന രൂപവത്​കരിച്ച്​ വിവിധ സ്ഥാപനങ്ങളിൽ ജോലിയും അഡ്മിഷനും വാഗ്ദാനം ചെയ്ത് പണം തട്ടിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.